0%

Chapter Title : കലി [Amal Srk]

Author : amal Read All Parts 13.4K

വേണ്ട സിദ്ധു,വിട്ടുകള അയാൾക്ക് ഒരു അബദ്ധം പറ്റിയതാവും." അഞ്ജലി അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

" ഇതാണോ അബദ്ധം ? ഭാഗ്യം കൊണ്ടാ നമ്മടെ ജീവൻ രക്ഷപ്പെട്ടത്." ഹോർൺ മുഴക്കികൊണ്ട് ലോറിക്ക് പിന്നാലെ വണ്ടി പായിച്ചു. കുറേ നേരതെ പരിശ്രമത്തിനൊടുവിൽ സിദ്ധാർത്ഥിന്റെ കാറ് ലോറിയുടെ കുറുകെ നിർത്തി. ചക്കര എന്ന് പേരുള്ള ഒരു ലോറിയാണത്. അതിന്റെ അകത്ത് നിന്ന് നല്ല ഉരുക്ക് ശരീരമുള്ള കഷണ്ടി തലയൻ പുറത്തേക്ക് നോക്കി. അയാളെ കൊല്ലാനുള്ള ദേഷ്യമുണ്ട് സിദ്ധുവിന്, അവൻ മുഷ്ടി ചുരുട്ടികൊണ്ട് കാറിൽ നിന്നും ഇറങ്ങാൻ തയ്യാറായി. ഉടനെ അഞ്ജലി അവനെ തടഞ്ഞു. ഒരു വിധത്തിൽ സിദ്ധാർത്ഥിനെ അനുനയിപ്പിച്ചു. പക്ഷെ എന്നിട്ടും സിധുവിന്റെ കലി അടങ്ങിയില്ല.

" വേണ്ട സിദ്ധു എനി ഇവിടെ വച്ച് ഒരു പ്രശ്നം വേണ്ട, നമ്മുക്ക് വേഗം പോകാം." അഞ്ജലി ഒരുപാട് അപേക്ഷിച്ചു. സിദ്ധു പതിയെ ശാന്തനായി. ശേഷം ലോറിക്കാരനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി കാർ എടുത്തു.

കുറേ നേരത്തേക്ക് ഇരുവരും പരസ്പരം ഒന്നും സംസാരിച്ചില്ല.

" നീ എന്താ ഒന്നും മിണ്ടാത്തത് ? " സിദ്ധു ചോദിച്ചു.

" എനിക്ക് മടുത്തു സിദ്ധു, ചെറിയ പ്രശ്നം പോലും നിന്റെ ദേഷ്യം കാരണം വലുതാക്കും. നേരത്തെ എനിക്ക് തന്ന വാക്ക് പോലും നീ മറന്നു. " അവൾ വിഷമത്തോടെ പറഞ്ഞു.

" സോറി അഞ്ജലി ആ സമയം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല. എനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം." അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഏത് നേരത്താണാവോ വീട്ടുകാരെയും ഉപേക്ഷിച്ച് ഇവന്റെ കൂടെ

💬 Comments

View all comments