Chapter Title : കളി ?അൻസിയ?
ചെയ്ത കൊടും ക്രൂരത ഒരിക്കലും മറക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല...
താഴെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് സ്നേഹ താഴേക്ക് ഇറങ്ങി വന്നത്....
"ഇച്ഛായ... അവനെ വെറുതെ വിടരുത്... നമ്മുടെ മോളെയാണ് ആ തെണ്ടി ചെക്കൻ ചവറ്റു കൊട്ടയിൽ കൊണ്ടിട്ടുള്ളത്... "
"നീ എന്താ പറഞ്ഞു വരുന്നത്....??
വർഗീസ് അകത്തേക്ക് ഒന്ന് നോക്കി ശബ്ദം താഴ്ത്തി ജോസഫിനോട് പറഞ്ഞു...
"അരിഞ്ഞു തള്ളണം.... ഒരാളും അറിയില്ല...."
"എനിക്കും അതാ ആഗ്രഹം... അത് തന്നെ വേണം..."
ഉമ്മറത്തേക്ക് എത്തിയ സ്നേഹ അവരുടെ വാക്കുകൾ കേട്ടപ്പൊ ഭയക്കുക അല്ല ചെയ്തത് എന്തോ കുളിര് മേലാകെ പടർന്ന് കയറുന്നത് പോലെയാണ് അവൾക്ക് തോന്നിയത്..... തന്നെ കണ്ടാൽ അവരുടെ പ്ലാനിങ് അവിടെ മുടങ്ങുമെന്ന് തോന്നിയതിനാൽ തിരിച്ചു നടക്കാൻ ഒരുങ്ങിയ അവളെ വർഗീസ് വിളിച്ചു... അച്ഛന്റെ അനിയൻ ആയിരുന്നിട്ടും സ്നേഹയും ലിൻസിയും ചേട്ടായി എന്നാണ് വിളിച്ചിരുന്നത്.... വർഗീസിനെ ഒന്ന് നോക്കി അവൾ അടുത്തേക്ക് വന്നു... രണ്ടാളെയും മാറി മാറി നോക്കി സ്നേഹ ഉറച്ച ശബ്ദത്തിൽ പറഞ്ഞു...

"ചേട്ടായി ആ നാറിയെ കൊല്ലണം...."
"മോളതിനെ കുറിച്ച് ആലോചിക്കേണ്ട... വേണ്ടത് ഞങ്ങൾ ചെയ്തോളാം...."
"ചേട്ടായി അവൻ പണിക്ക് പോകുന്നത് അക്കരെയുള്ള തുണി മില്ലിൽ ആണ്... വൈകുന്നേരം എട്ട് മണിക്ക് അവിടെ നിന്നും ഇറങ്ങും വീടെത്താൻ അരമണിക്കൂർ അപ്പൊ എട്ടേ കാലിന് അവൻ പാടവരമ്പത്തൂടെ നടക്കുകയാകും അതാണ് നല്ല സമയം...."
വർഗീസും ജോസഫും തരിച്ചിരുന്ന് പോയി അവളുടെ വാക്കുകൾ കേട്ടപ്പോ... അവൾ പറഞ്ഞത് ശരിയാണെന്ന് വർഗീസിനും തോന്നി... ഗേറ്റ് കടന്നു വരുന്ന പോലീസിന്റെ ജീപ്പ് കണ്ടപ്പോ വർഗീസ് പറഞ്ഞു...
"മോള് അകത്തേക്ക് പൊയ്ക്കോ...
💬 Comments
View all comments