Chapter Title : കളിചെപ്പുകൾ [VAMPIRE]
കളിചെപ്പുകൾ
Kalicheppukal | Author : Vampire
ഞാൻ ശ്രീജേഷ് എല്ലാവരും 'ശ്രീ' എന്ന് വിളിക്കും.... ഞാനൊരു എം.ടെക് സ്റ്റുഡന്റ് ആണ്.
ഇന്ന് ഞങ്ങളുടെ കോളേജ് ഡേ ആയത്കൊണ്ട് ഞങ്ങളും ഞങ്ങളുടേതായ കലാപരിപാടി നേരത്തെ തന്നെ തുടങ്ങിയിരിന്നു..... കോളേജിനപ്പറുത്തുള്ള രമേട്ടന്റെ പെട്ടികടയുടെ പുറകുവശം...ഇതാണ് ഞങ്ങളുടെ കള്ളുകുടി കേന്ദ്രം...
അജിത് അഞ്ച് ഗ്ലാസ്സുകളിലേക്ക് റമ്മും സോഡയും മിക്സ് ചെയ്തു.
ചിയേർസ്........ ഞാൻ കയ്യിലിരുന്ന ഗ്ലാസ് വട്ടത്തിലൊന്ന് കറക്കി. ഒരിറ്റ് കാരണവർമാർക്കും കൊടുത്ത് ബാക്കിയുള്ളത് ഒറ്റവലിക്ക് അകത്താക്കി......
ടാ..ശ്രീ...നിന്നെ വീണ തിരക്കുന്നുണ്ടായിരുന്നല്ലോ? നിന്നെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞു...
ഫോൺ സ്വിച്ച് ഓഫ് ആയി....രാവിലെ വിളിച്ചാർന്നു അവള്. ഞാനിത് കഴിഞ്ഞു കണ്ടോളാം...
""വീണ...മൂന്ന് വർഷം മുന്നേ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മാലാഖ... എന്റെ മാത്രം പെണ്ണ്....ഇന്നെനിക്ക് അവൾ എല്ലാം ആണ് ...എന്റെ ജീവന്റെ പാതി.""
ടാ...അടുത്തത് ഒഴിച്ചേ?
നീ ഈ കരാറ് പണി പോലെ വേഗം തീർക്കല്ലേ. ഒന്ന് പതിയെ ആസ്വദിച്ചു കുടിക്ക്, ശ്രീ...
പിന്നെ ആസ്വദിച്ചു കുടിക്കാൻ ഇത് ശിവാസ്റീഗളല്ലേ... ഈ കൂതറ ജവാന് ഇത്രയൊക്കെ സ്റ്റാൻഡേർഡ് മതി...
ദേ...നിന്റെ പെണ്ണ് വരുന്നുണ്ടല്ലോ...
പറഞ്ഞു തീർന്നതും വീണ എന്റെ അടുത്തെത്തി...
നിന്നോട് ഞാൻ പറഞ്ഞതല്ലേ വന്ന് കഴിഞ്ഞാൽ എന്റടുത്തോട്ട് വരാൻ, ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന്?
ഞാൻ ഇതൊന്ന് തീർത്തിട്ട് അങ്ങോട്ട് വരാനിരിക്കായിരിന്നു.
അങ്ങനെ ഇപ്പൊ തീർക്കേണ്ട. നീ ഒന്ന് വേഗം വന്നേ...
നീ പൊക്കോ ഒരു പത്തു മിനിറ്റ് ഞാൻ ഇപ്പൊ വരാം... ഞാൻ പറഞ്ഞതൊന്നും മുഖവരക്കെടുക്കാതെ അവൾ എന്നെയും പിടിച്ചുവലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു...
ടീ...മുന്നൂറ് രൂപ ഷെയർ ഇട്ടതാ ഞാൻ... അത് പോയി കിട്ടി...
ആ..പോട്ടെ.........ഇന്നൊരു ദിവസം മോന്തീല്ലെന്നും വെച്ച് ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല...ഞാൻ പറഞ്ഞതല്ലേ ഒരു സീരിയസ് മേറ്ററാന്ന്....
എന്താന്ന് വെച്ചാ ഒന്ന് വേഗം പറഞ്ഞ് തൊലക്ക്...
അങ്ങനെ ഇപ്പൊ പറയുന്നില്ല........ നിന്നോടിത് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?
നീ പിണങ്ങാതെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നീ പറ എന്താ കാര്യം?
നമുക്ക് ഏതേലും ഒഴിഞ്ഞ സ്ഥലത്ത് പോയി സംസാരിക്കാം.
അത് ശരിയാ, എന്നാ നീ വാ. പറ്റിയ ഒരു സ്ഥലമുണ്ട്... ഞാൻ അവളെയും കൊണ്ട് ഞങ്ങളുടെ പഴയ കേളേജ് ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു. അവിടേക്ക് ഞങ്ങൾ കുറച്ച് പേരൊഴിച്ച് അധികമാരും വരാറില്ല. അതുകൊണ്ട് തന്നെ ആകെ മൊന്ത പിടിച്ചു കിടക്കാണ്.
ടാ എന്തിനാ ഇങ്ങോട്ട്
💬 Comments
View all comments