Chapter Title : കളിക്കളം [കുഞ്ചക്കൻ]
കൂടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ കുളിക്കാൻ വേണ്ടി കുളിമുറിയിലേക്കും കയറി.
കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ എനിക്കും അമ്മയ്ക്കും ചോറ് എടുത്ത് വെക്കുകയായിരുന്നു.
ആ ചേച്ചി എപ്പോൾ വന്നു. ഞാൻ അമ്മയോട് ചോദിച്ചു.
വൈകുന്നേരം.
മ്മ്. അവർക്ക് എങ്കിലും നമ്മളെ വന്ന് ഒന്ന് കാണാൻ തോന്നുന്നുണ്ടല്ലോ..
മ്മ്. പൈസയുള്ളവർക്കെ നിലയും വിലയും ബന്ധുക്കളും ശത്രുക്കളും ഒക്കെ ഒള്ളു. പൈസ ഇല്ലെങ്കിൽ നമ്മളെ പോലെ ആവും. ജീവിച്ചിരിപ്പുണ്ട് എന്ന് പോലും ആളുകൾ മറക്കും.
ശരിയാണ്. ഇപ്പൊ നമ്മൾക്ക് ഒന്നും പറ്റരുത് എന്ന് പ്രാർത്ഥിക്കുന്നത് ആ ബാങ്കുകാർ മാത്രമായിരിക്കും.
അത് കേട്ട് അമ്മയും ചിരിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ കിടക്കാൻ എന്റെ റൂമിലേക്ക് കേറാൻ നിന്നപോൾ ആണ് അമ്മ ചേച്ചി തന്നതാണെന്ന് പറഞ്ഞ് കുറച്ച് പൈസ എന്റെ കയ്യിൽ വെച്ചു തന്നത്.
ഞാൻ അത് എണ്ണി നോക്കിയപ്പോൾ 10000 രൂപ ഉണ്ടായിരുന്നു.
ഹ്മ്മ്.. അപ്പോൾ ചേച്ചി വന്നത് വെറുതെയായില്ല. ഈ മാസത്തെ അടവിനുള്ളത് ആയി. എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.
ഇതിന് മുമ്പും ഒന്ന് രണ്ട് തവണ ചേച്ചി ഇങ്ങനെ പൈസ അമ്മയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. ഒരു രൂപയാണെങ്കിലും അമ്മ അത് എന്റെ കയ്യിൽ കൊണ്ടുവന്ന് തരും.
ഞാൻ അമ്മയെ തോളിലൂടെ കയ്യിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് പോയി കിടന്നോളാൻ പറഞ്ഞു. എന്നിട്ട് ഞാൻ എന്റെ റൂമിൽ കേറി കിടന്നു.
കുറച്ച് ആഴ്ചകള്ക്ക് ശേഷം ഒരു ശനിയാഴ്ച.
വേറെ ഒരു പയ്യന് വേണ്ടി ഞാൻ ഇടയ്ക്ക് ലീവ് എടുക്കണം എന്ന് പറഞ്ഞിരുന്നില്ലെ. ആ മൈരൻ കടയുടെ ഓണറുടെ
💬 Comments
View all comments