Chapter Title : കളിപടവുകൾ 4 [P B]
മൂന്നും നിക്കാൻ ഉള്ള സ്ഥലം എടുക്കാനും, ഇവിടുത്തെ ഹോസ്റ്റൽ ഫീസ് അടക്കാനും എല്ലാം കൂടി എന്റെ കയ്യിൽ കാശ് തികയില്ല. ഗായത്രി മടിയോടെ പറഞ്ഞു.
കാശിന്റെ കാര്യം ആലോചിച്ച് നീ വിഷമിക്കുവേ വേണ്ട, അതൊക്കെ ഞാൻ അറേഞ്ച് ചെയ്തോളാം.
ഞാൻ എന്തായാലും നാളെ ഓഫീസിൽ സംസാരിക്കട്ടെ ഒരു മാസം വർക്ക് ഫ്രം ഹോം എടുക്കാൻ എന്തേലും വഴി ഉണ്ടോ എന്ന്. നമ്മുക്ക് അത് കഴിഞ്ഞ് അവളോട് പറയാം, വെറുതെ ആശ കൊടുക്കേണ്ട. ഞാൻ പറഞ്ഞു
ഗായത്രിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു.
പിറ്റേ ദിവസം ഞാൻ ഓഫീസിൽ സംസാരിച്ച് ഒരു ആഴ്ച ലീവ് പറഞ്ഞു, അത് കഴിഞ്ഞ് ഒരു മാസത്തേക്ക് വർക്ക് ഫ്രം ഹോം ചെയ്യാനുള്ള അപ്പ്രൂവലും എടുത്തു.
ഗായത്രിയോട് ഒരാഴ്ച ഹെഡ് ഓഫീസിൽ പോയി പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്‌താൽ ഒരു മാസം വർക്ക് ഫ്രം ഹോം കിട്ടു എന്ന് കള്ളം പറഞ്ഞു, അതിന് വേണ്ടി നാളെ പോകണം എന്നും. ഞങ്ങൾ രണ്ടും രേണുവിനെ വിളിച്ച് ഒരു മാസം അവളുടെ കൂടെ നിക്കുന്ന കാര്യം പറഞ്ഞു, അവൾ സന്തോഷം കൊണ്ട് നിർത്താതെ കരഞ്ഞു, അത് കേട്ട് ഞങ്ങളും.
അന്ന് രാത്രി ഞാൻ കൊണ്ടുപോകാൻ ഉള്ളത് ഒക്കെ പാക്ക് ചെയ്തു, ഗായത്രിയും കൂടി എന്നെ സഹായിച്ചു. അതിരാവിലെ ഞാൻ അവളോട് യാത്ര പറഞ്ഞിറങ്ങി, എത്തേണ്ട സ്ഥലം ഞാൻ രേണുവിന് മെസേജ് അയച്ചു. അവൾ രാവിലെ ബസ്സിൽ കേറിയപ്പോൾ ഉടനെ എന്നെ വിളിച്ചു, നല്ല സന്തോഷത്തിൽ ആണ് കക്ഷി.
ബസ്സിൽ നിന്ന് ഞാൻ ഇറങ്ങുമ്പോൾ രേണു എന്നെ വെയിറ്റ് ചെയ്ത് നിൽപ്പുണ്ടാരുന്നു,
💬 Comments
View all comments