0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 627
,ഈ കാന്താരിയെ എനിക്ക് തന്നതിന് .
"കുറച്ച് കഴിഞ്ഞ് എന്നെ പുറത്ത് കൊണ്ടുപോകുമോ ?" ഒരു ദിവസം ഉച്ചയ്ക്ക് നമ്മൾ മൂന്നു പേരും ഒരുമിച്ച് മരച്ചുവട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഗൗരി എന്നോട് ചോദിച്ചു. "അതിന് തനിക്ക് ക്ലാസ്സില്ലേ ?" ഞാൻ ഗൗരിയോട് ചോദിച്ചു. "ഇല്ല, ഉച്ചയ്ക്ക് ശേഷം സെമിനാറാ , ഭയങ്കര ബോറാ അതു മാത്രമല്ല നമ്മൾ ഒരുമിച്ച് ഇതുവരെ പുറത്തുപോയിട്ടില്ലല്ലോ? " ഗൗരി തന്റെ മനസ്സിൽ നാളുകളായി ഒതുക്കിവച്ച ഒരു ആഗ്രഹമാണ് എന്നോട് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. "പക്ഷെ എങ്ങനെ പോകും നിന്നെ ആരെങ്കിലും പുറത്തു വച്ചു കണ്ടാൽ തിരിച്ചറിയില്ലേ. " " അതോർത്ത് നീ സങ്കടപ്പെടണ്ട ,എന്റെ ബൈക്കിൽ പോകാം പിന്നെ ഹെൽമറ്റ് വച്ചാൽ ഗൗരിയെ ആർക്കും തിരിച്ചറിയാൻ പറ്റില്ല." ആദി അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്ക് മനസ്സിലായി. ഞാനും ഗൗരിയും കഴിച്ച ശേഷം പോകാനായി നിന്നപ്പോഴാണ് ആദിയുടെ മൊബൈലിൽ ഒരു കോൾ വന്നത് .അവൻ അതെടുത്ത് സംസാരിച്ചു. എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. "എടാ രാജൻ ചേട്ടനാ നിന്റെ മൊബൈലിൽ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് . " " എടാ എന്റെ മൊബൈൽ സൈലന്റ് മോഡാ അതായിരിക്കും , എന്താ പ്രശ്നം ?" ഞാൻ ആദിയോട് ചോദിച്ചു. "എടാ അത്. അവന്മാർ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടുണ്ടെന്ന് ,അന്ന് തട്ടുകടയിൽ വച്ച് നടന്ന ഇഷ്യൂലിൽ ജയിലിൽ പോയവർ .നിന്നോട് സൂക്ഷിക്കാൻ പറഞ്ഞു രാജൻ ചേട്ടൻ ,അതിനാ വിളിച്ചത്." ആദി അത് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ് ഗൗരി. "അവന്മാർ എന്ത് ചെയ്യാനാ

💬 Comments

View all comments