0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 626
മുന്നിലെത്തിയപ്പോൾ വിശക്കുന്നു എന്ന് നുണ പറഞ്ഞ് കാർ നിർത്തിച്ചതാ ." അവൾ ഒരു കള്ള ചിരിയുടെ എന്നോട് പറഞ്ഞു. " ഞാൻ ഇന്നലെ നമ്മുടെ കാര്യം അമ്മയോട് പറഞ്ഞു. " ഞാൻ ഇത് ഗൗരിയോട് പറഞ്ഞപ്പോൾ അവൾ ചെറിയ ഒരു പേടിയോടെ ചോദിച്ചു. "എന്നിട്ട് ?" "ഞാൻ മന:പൂർവം പറഞ്ഞതല്ല എന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റുമുണ്ടെങ്കിൽ അമ്മയ്ക്ക് അത് മനസ്സിലാകും. അമ്മ ഇങ്ങോട്ട് ചോദിച്ചു ഏതാ ആ പെൺകുട്ടിയെന്ന് . ഞാൻ തന്നെ കണ്ടതു മുതലുള്ള കാര്യങ്ങൾ അമ്മയോട് പറഞ്ഞു. " "എന്നിട്ട് അമ്മ എന്തു പറഞ്ഞു " അവൾ ഒരു ആകാംഷയോടെ ചോദിച്ചു. ഞാൻ അവളുടെ കൈകൾ കോർത്ത് മുറുക്കെ പിടിച്ചു. "എന്തൊക്കെ വന്നാലും തന്നെ കൈവിടരുത് എന്ന് അമ്മ പറഞ്ഞു ." ഞാൻ അത് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു. പിന്നീടുള്ള എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അവളുടെ ചിരിപോലെ മനോഹരമായിരുന്നു. അങ്ങനെ ഞങ്ങളുടെ പ്രണയ ജീവിതത്തിലെ ഒരു വർഷം മനോഹരമായി കടന്നുപോയി. ആദ്യ പ്രണയം ആയതു കൊണ്ടാകും എനിക്കവളെയും അവൾക്ക് എന്നെയും കാണാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇടയ്ക്കൊക്കെ അവൾ അവളുടെ അച്ചനെയും അമ്മയേയും കൂട്ടി തട്ടുകടയിൽ വന്ന് ഭക്ഷണം കഴിക്കും. കഴിക്കുന്ന സമയത്ത് അവൾ എന്നെ നോക്കി ചിരിക്കുന്നതു കണ്ട രാജൻ ചേട്ടൻ കാര്യങ്ങളെല്ലാം മനസ്സിലാക്കി. "നല്ല കൊച്ചാട അത്, നിന്റെ കഷ്ടപ്പാടെല്ലാം അറിഞ്ഞിട്ടും നിന്നെ സ്നേഹിക്കുന്നില്ലേ . " രാജൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ദൈവം എത്ര വലിയവനാണ് എന്ന് ഞാൻ ഓർത്തു

💬 Comments

View all comments