Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
പറ്റൂ. "
ഞാൻ ഇത് ഗൗരിയോട് പറഞ്ഞപ്പോൾ എന്റെ തോളിൽ തലചായ്ച്ച് എന്റെ കാഴ്ചകൾക്ക് കൂട്ടായി അവളും വന്നു.
ഞങ്ങൾ അവിടെ നിന്ന് ഐസ്ക്രീമൊക്കെ കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ അവിടെ നിന്നും മടങ്ങി.
അവൾ എന്റെ പുറകിൽ ചാരി കൈ കൊണ്ട് എന്റെ നെഞ്ചിൽ വരിഞ്ഞ് മുറുക്കി ഇരുന്നു.
ബൈക്ക് തിരക്കൊന്നും ഇല്ലാത്ത ഒരു റോഡിൽ പ്രവേശിച്ചതും ഒരു ഓപ്പൺ ജീപ്പ് ഞങ്ങളെ ഓവർടേക്ക് ചെയ്ത് ഭയപ്പെടുത്തുന്ന രീതിയിൽ പാഞ്ഞു പോയി.
"ആരുടെ ....... വായുഗുളിക വാങ്ങിക്കാൻ പോകുന്നോന്തോ ഇവൻമാർ "
ഞാൻ മനസ്സിൽ അവരെ പറഞ്ഞു.
അൽപം കൂടി മൂന്നോട്ട് പോയതും ആ ജീപ്പ് ഞങ്ങളുടെ എതിർവശത്ത് നിന്ന് പാഞ്ഞു ഞങ്ങളുടെ നേരെ വന്നു. അതിൽ വന്നവരെ ഞാൻ എവിടയോ കണ്ടിട്ടുണ്ട്. അതെ അന്ന് ഞാൻ കാരണം ഇരുമ്പഴിക്കുള്ളിൽ പോയവർ . അത് ആലോചിച്ചതും പാഞ്ഞു വന്ന ജീപ്പിൽ നിന്ന് ഒരുത്തൻ ഒരു ഇരുമ്പ് വടി കൊണ്ട് എന്റെ നെറ്റിയിൽ ആഞ്ഞടിച്ചു. എന്റെ തലയ്ക്കുള്ളിലൂടെ ഒരു മിന്നൽ പിളർ കടന്നുപോയി. ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡു സൈഡിലേക്ക് ഞാനും ഗൗരിയും മറിഞ്ഞ് വീണു. എന്റെ കാഴ്ചകൾ മങ്ങുന്നതായി തോന്നി. തലയ്ക്കുള്ളിൽ എന്തെന്നില്ലാത്ത വേദനയും മരവിപ്പും . ഗൗരി എണീറ്റ് അടുത്തിരുന്ന് നിലവിളിച്ച് കരയുന്നുണ്ട് .അവൾക്ക് ചെറിയ പരിക്കുണ്ട്. എന്റെ കവിളിലൂടെയും ചെവിയുടെ പുറകിലൂടെയും ചോര ഒഴുകി നിലത്തേക്ക് വീഴുന്നുണ്ട്.
അപ്പോഴേക്കും ജീപ്പിൽ വന്ന ആ മൂന്നു പേർ ഞങ്ങളുടെ അടുത്തു വന്നു. അതിൽ രണ്ടു പേർ വന്ന് എന്നെ പൊക്കി നിർത്തി. എന്റെ ശരീരം തലയ്ക്കേറ്റ
💬 Comments
View all comments