0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 630
അടിയുടെ ആഘാതത്തിൽ തളർന്ന അവസ്ഥയിലായിരുന്നു. "ഞങ്ങളെ ജയിലിലാക്കാനുള്ള ദൈര്യമൊക്കെ ഉണ്ടോടാ നിനക്ക് , മൈ##### പുന്നാ### മോനെ. " എന്റെ മുന്നിൽ നിന്ന ഒരുത്തൻ അതും പറഞ്ഞ് അരയിൽ നിന്നും ഒരു കത്തിയെടുത്ത് എന്നെ കുത്തി പക്ഷെ അതെനിക്ക് കൊണ്ടില്ല .നോക്കിയപ്പോൾ എന്റെ മുന്നിൽ ചോര വാർന്ന് വയറിൽ കയറിയ കത്തിയിൽ പിടിച്ചു നിൽക്കുന്ന ഗൗരിയെയാണ് ഞാൻ കണ്ടത്. അതെ എനിക്കുള്ള അവരുടെ ശിക്ഷ അവൾ ഏറ്റുവാങ്ങി. അവൻ ആ കത്തി വലിച്ചരി ഗൗരിയെ വീണ്ടും കുത്തി . " ഗൗരീ ............................" എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ എന്റെ ഗൗരിയെ കുത്തിയവന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി അവൻ തെറിച്ച് നിലത്തു വീണു. എന്നെ പിടിച്ച് വച്ചിരുന്നവരെ തള്ളിയിട്ട് ഞാൻ നിലത്തുവീണ ഗൗരിയെ കോരിയെടുത്തതും എന്റെ തലയുടെ പുറകിൽ എന്തോ കൊണ്ട് ആഞ്ഞ് ഒരു അടി കിട്ടി. എന്റെ തല പിളർന്നതുപോലെ എനിക്ക് തോന്നി. ഞാൻ ഗൗരിയെയും കൊണ്ട് നിലത്തുവീണു. ഞങ്ങളുടെ നിലവിളി കേട്ട് അടുത്തുള്ള നാട്ടുകാർ ഓടി വരുന്നത് കണ്ട് ആ മൂന്നുപേർ ജീപ്പിൽ കയറി പോയി. രക്തം പുരണ്ട കൈകൾ പൊക്കി എന്നെ നോക്കുന്ന ഗൗരിയെയാണ് ഞാൻ അവസാനം കണ്ടത്. എന്റെ കണ്ണുകളിൽ ഇരുട്ട് കയറി . എന്റെ ബോധം പോയി. ............................................................................ ICCU ഉള്ളിലുള്ള ഇ.സി.ജി മെഷിനിന്റെ ബീപ് ശബ്ദമാണ് എന്നെ മയക്കത്തിൽ നിന്ന് സ്വബോധത്തിലെത്തിച്ചത്.ശീതീകരിച്ച മുറിക്കുള്ളിലെ തണുപ്പ് എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. ഞാൻ പതിയെ കണ്ണ് തുറന്ന് ചുറ്റുപാടും നിരീക്ഷിച്ചു . തലയിൽ വലിയ ഒരു കെട്ടുണ്ട് , വല്ലാത്ത തുളച്ച്

💬 Comments

View all comments