Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
കയറുന്ന വേദനയും . ഒരു കയ്യിലൂടെ ശരീരത്തിലേക്ക് ട്രിപ്പ് കയറുന്നുണ്ട്.
ഞാൻ കിടക്കുന്ന കട്ടിലിൽ തലവച്ച് ഒരു ചെയറിൽ ഇരുന്നു കൊണ്ട് മയങ്ങുന്ന ആദിയെയാണ് ഞാൻ കണ്ടത്.
"ആദീ "
ഞാൻ മെല്ലെ വിളിച്ചു.
കരഞ്ഞ് തളർന്ന് ചുവന്ന കണ്ണുകളോടെ മയക്കത്തിൽ നിന്ന് ഉണർന്ന് എന്നെനോക്കുന്ന ആദിയെയാണ് ഞാൻ കണ്ടത്. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"എടാ ഗൗരി, അമ്മ "
തലയിലെ അസഹനീയമായ വേദന കാരണം മുറിഞ്ഞ വാക്കുകൾ മാത്രമേ എനിക്ക് അവനോട് ചോദിക്കാൻ സാധിച്ചുള്ളൂ.
"അമ്മ പുറത്തുണ്ട് "
അവൻ കണ്ണിലെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
" ഗൗരി "
എന്റെ ആ ചോദ്യത്തിൽ അവന്റെ മുഖത്ത് ഒരു പേടി നിഴലിച്ചു.
"അവൾക്ക് കുഴപ്പമില്ല "
ആദി അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ
കള്ളമാണ് താൻ പറയുന്നതെന്ന് എനിക്ക്
വെളുപ്പെടുത്തി തന്നു.
"എടാ സത്യം പറ നിന്റെ കണ്ണുകൾ കണ്ടാൽ എനിക്കിയാം , പറ എന്റെ ഗൗരിക്കെന്തു പറ്റി. "
" അവൾ പോയടാ ......................."
പൊട്ടി കരഞ്ഞു കൊണ്ടുള്ള അവന്റെ ആ വാക്കുകൾ ഒരു വാജ്രായുധം കണക്കെ എന്റെ ഹൃദയത്തിൽ തുളച്ച് കയറി.
എന്റെ ഉള്ളിൽ ഒരു മരവിപ്പ് വന്നു മൂടി എന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പോലും പൊടിഞ്ഞില്ല. എന്റെ കണ്ണുനീർ ഉറവ വറ്റിയ പോലെ . ഒരു ജീവനില്ലാത്ത ശരീരം കണക്കെ ഞാൻ തളർന്നു പോയി.
.....( കത്തികൊണ്ട് കുത്തുകിട്ടയ ഗൗരിയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു അവളെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിനു മുൻപ് തന്നെ മരണം വന്ന്
💬 Comments
View all comments