0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 632
അവളുടെ ജീവനെ കവർന്നെടുത്തു. അജയ് യുടെ തലയ്ക്കുളളിൽ ഉണ്ടായ ക്ഷതം രക്തം തലയ്ക്കുള്ളിൽ കട്ടപിടിക്കുന്നതിന് കാരണമായി, അടുത്തടുത്ത് രണ്ട് മേജർ ഓപ്പറേഷനാണ് അവന് നടത്തേണ്ടി വന്നത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് അവന് പൂർണ്ണ ബോധം വീണ്ടുകിട്ടിയത്. അവസാനമായി ഗൗരിയെ കാണാൻ പോലും അജയ്ക്ക് സാധിച്ചില്ല.) ........ ഗൗരിയുടെ വിയോഗം മനസ്സിലാക്കിയ എന്റെ ഉള്ളിൽ പൂർണ്ണമായും ഒരു മരവിപ്പാണ് ഉണ്ടായത്. ആദി അത് പറഞ്ഞ ശേഷം എന്റെ നാവിന് കടിഞ്ഞാൽ വീണ പോലെ തോന്നി. ആരോടും സംസാരമില്ല അമ്മയോടു പോലും . എപ്പോഴും ശരീരത്തിൽ ഒരു തണുപ്പ് മാത്രം. മയക്കത്തിൽ കണ്ണുകളിൽ തെളിഞ്ഞ് വരുന്ന അവളുടെ പുഞ്ചിരിച്ചമുഖം എന്നെ അസ്വസ്ഥമാക്കി അത് ആ മുറിക്കുള്ളിലെ സാധനങ്ങൾ തല്ലിപ്പൊട്ടിക്കുന്നതിലാണ് അവസാനിക്കുന്നത്. അവളെ അവസാനമായി ഒന്നു കാണാൻ പോലും പറ്റിയില്ല , ഞാൻ കാരണമാണ് അവൾ മരിച്ചത് അല്ല ഞാനാണ് എന്റെ ഗൗരിയെ കൊന്നത് എന്നൊക്കെയുള്ള കുറ്റബോധങ്ങൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു. അവസാനം ഡോക്ടർമാർ എന്റെ അവസ്ഥയ്ക്ക് ഒരു പേരിട്ടു 'മെന്റൽ ഡിസോൽഡർ' . ആശുപത്രിയിലെ ICCU റൂമിൽ നിന്നും നേരെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് .ഏകദേശം 8 മാസം നീണ്ടു നിന്ന ചികിൽസയ്ക്കൊടുവിൽ വീണ്ടും തിരിച്ച് ജീവിതത്തിലേക്ക് ,എല്ലാം നഷ്ടപ്പെട്ടവനായി ഒന്നുമില്ലാത്തവനായി. ഈ സമയം കൊണ്ടു തന്നെ ' ഗൗരി കൊലക്കേസ് ' എന്ന് മാധ്യമങ്ങൾ വിളിച്ച് കൂവിയ സംഭവം കെട്ടണഞ്ഞു. ഒരു പ്രാന്തനായി മാറിയതു കൊണ്ടാകും എന്നെ അന്വേഷിച്ച് ആരും വന്നില്ല. തിരിച്ചെത്തിയ ഞാൻ പഴയ അജയ് ആയിരുന്നില്ല. ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ അനുഭവിക്കുന്നതിന്റെ പല

💬 Comments

View all comments