0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 633
ഇരട്ടി ഞാൻ അനുഭവിച്ചു. അതിന്റെ കാരണം ഞാൻ കാരണമാണ് ഗൗരി മരിച്ചതെന്നുള്ള കുറ്റബോധമാണ്. തിരിച്ചെത്തിയപ്പോൾ പഴയ അജയ് മരിച്ചിരുന്നു. തന്നിലേക്ക് തന്നെ ഒതുങ്ങി കൂടിയ ഒരു പുതിയ അജയ് . എല്ലാരോടും വാജാലമായി സംസാരിച്ചു കൊണ്ടിരുന്ന ഞാൻ ആരോടും സംസാരിക്കാതെയായി. വീട്ടിനുള്ളിലെ മുറിയിൽ ഒതുങ്ങിക്കൂടി. പിന്നീടുള്ള രാത്രികൾ എനിക്ക് ഉറക്കം സമ്മാനിച്ചില്ല പകരം അവളുടെ ഓർമ്മകൾ വന്നു മൂടി.
അമ്മയുടെ കണ്ണുനീരിന്റെയും ആദിത്യന്റെ ഇടപെടലും കൊണ്ട് കുറച്ചു മാറ്റങ്ങൾ ഒക്കെ എന്റെ ജീവിത രീതിയിൽ സംഭവിച്ചു. ഗൗരിയുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന ആ കോളേജിലേക്ക് തുടർന്ന് പഠിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഒരു വിധത്തിൽ ആദിയുടെ സഹായത്തോടെ വീട്ടിലിരുന്ന് പഠിച്ച് പരീക്ഷ എഴുതി. ക്ലാസ്സിലെ ടോപ്പർ റിസൾട്ട് വന്നപ്പോൾ ജെസ്റ്റ് പാസ്സ് എന്ന അവസ്ഥയിലേക്ക് ഞാൻ മാറ്റപ്പെട്ടു. എനിക്ക് വേണ്ടി കരഞ്ഞ് തളർന്ന അമ്മയ്ക്ക് വേണ്ടി ജീവിക്കണം എന്നുള്ള ഒരു ലക്ഷ്യമുള്ളതു കൊണ്ട് ആത്മഹത്യ തിരഞ്ഞെടുത്തില്ല. അത് എന്നെ ഈ ലോ കോളേജിൽ എത്തിച്ചു. .............................................................................. .......................... ഞാൻ എന്റെ പാസ്റ്റ് ഗീതുവിന്റോടെ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം കേട്ടു കൊണ്ടിരുന്ന ഗീതു പൊട്ടി കരഞ്ഞു കൊണ്ട് കോളേജിനകത്തേക്ക് ഓടി പോകുന്നതാണ് ഞാനും ആദിയും കണ്ടത്. "ഇവൾക്കിതെന്തു പറ്റി ഇതൊക്കെ അനുഭവിച്ച നിന്നെക്കാളും സങ്കടം ഇപ്പോൾ അവൾക്കുണ്ടല്ലോ?" ആദി എന്നോട് ചോദിച്ചപ്പോൾ ഞാനും അത് വിജാരിച്ചു. പെണ്ണുങ്ങൾക്ക് മനസ്സിന് കട്ടി കുറവാണെന്നും സങ്കടം പിടിച്ച് നിർത്താൻ കഴിയില്ല എന്നും കേട്ടിട്ടുണ്ട്. എന്നാൽ ക്ലാസ്സിലെ ഇത്തിരിയെങ്കിലും ദൈര്യമുള്ള ഗീതുവിന് ഇത് എന്തുപറ്റി എന്ന് ഞാനും ആലോചിച്ചു. "എടാ എന്തൊക്കെ

💬 Comments

View all comments