0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 634
ആയാലും മനസ്സിലെ സങ്കടങ്ങൾ അവളോട് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നുന്നു. ഇന്നിനി ക്ലാസ്സിൽ കയറാൻ എനിക്ക് വയ്യ നീ ചെന്ന് ബാഗെടുത്ത് വാ പുറത്തെവിടെയെങ്കിലും പോകാം . " ഞാനത് പറഞ്ഞപ്പോൾ ആദി ക്ലാസ്സിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് ഞങ്ങളുടെ രണ്ട് പേരുടെയും ബാഗുമായി ആദി എന്റെ അടുത്ത് വന്നു. "എടാ ഗീതു ക്ലാസ്സിൽ ചെന്നിട്ടില്ല" ആദി അതു പറഞ്ഞപ്പോൾ എനിക്ക് ചെറിയ ഒരു പേടി തോന്നി. "എടാ കുഴപ്പമാകുമോ, അവൾ പരാതിവല്ലതും പ്രിൻസിക്ക് കൊടുക്കുമോ?" ഞാൻ എന്റെ മനസ്സിൽ വന്ന സംശയം ആദിയുമായി പങ്കു വച്ചു. "എടാ അവൾ അത്രയ്ക്ക് ദുഷ്ടയൊന്നുമല്ല. നിന്റെ കഥകേട്ട് കരഞ്ഞു കൊണ്ടല്ലേ അവൾ പോയത് . അവൾക്ക് നിന്റെ അവസ്ഥ മനസ്സിലാകും. " ആദി അതും പറഞ്ഞ് ബൈക്കെടുത്തു ഞാൻ പുറകിൽ കയറി . അന്ന് അവസാനമായി ഗൗരിയെയും കൊണ്ടാണ് ഞാൻ ബൈക്ക് ഓടിച്ചത്, അതിനു ശേഷം ബൈക്കിന്റെ പിൻസീറ്റിൽ മാത്രമായി ഞാൻ ഒതുങ്ങി കൂടി . അവളുടെ മരണശേഷം എന്റെ മനസ്സിൽ ഒരു കറുത്ത ഭയം കയറി കൂടിയിരുന്നു. ആദി എന്നെയും കൊണ്ട് നേരെ പോയത് ബീച്ചിലാണ്. കടൽ തീരത്ത് തിരകളെണ്ണിയിരുന്ന എന്റെ മനസ്സിൽ പഴയ ഓർമ്മകൾ അലതല്ലി വന്നു. ആദ്യമായും അവസാനമായും ഞാനും ഗൗരിയും ഇവിടെ ഇരുന്ന നിമിഷങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു . അത് കണ്ണുനീരായി പുറത്തു വന്നു.
"എടാ നീയൊന്ന് ഉറക്കെ പൊട്ടികരഞ്ഞ് നിന്റെ സങ്കടങ്ങൾ തീർക്ക്, അല്ലാതെ ഇങ്ങനെ ഉരുകി ജീവിക്കുന്നതെന്തിനാ . " ആദിയുടെ ആ ചോദ്യം എന്റെ മനസ്സിൽ

💬 Comments

View all comments