Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
തുളച്ച് കയറി . അവളെ ഓർക്കുമ്പോൾ കണ്ണു നിറയുന്നതല്ലാതെ ഒന്ന് ഉറക്കെ പൊട്ടികരയാൻ എനിക്ക് ആകുന്നില്ല . എന്റെ മനസ്സ് മരവിച്ച് പോയിരിക്കുന്നു.
പിന്നെ അധികനേരം ഞങ്ങൾ അവിടെ നിന്നില്ല വീട്ടിലേക്ക് തിരിച്ചു. രാത്രി ഉറങ്ങാൻ നേരം അവളുടെ ഓർമ്മകൾ എനിക്ക് കൂട്ടുവന്നു. അവൾ ഒരിടത്തും പോയിട്ടില്ല എന്റെ അടുത്തു തന്നെ ഉണ്ടെന്ന തോന്നൽ.
"എന്താ ഇത്രയും ദിവസമായിട്ട് എന്നെ കാണാൻ വരാത്തത് എന്നോട് പിണക്കമാണോ ? "
ഗൗരി ഒരു പുഞ്ചിരിയോടെ എന്നോട് ചോദിച്ചു. പിന്നീട് തെളിഞ്ഞ് വന്നത് ഒരു കല്ലറയാണ് അതിന്റെ മുൻപിലുള്ള അസ്ഥി തറയിലെ വിളക്ക് അണഞ്ഞിരിക്കുന്നു.
ഞാൻ ഞെട്ടി ഉണർന്നു . അത് ഒരു സ്വപ്നമായിരുന്നു .ഗൗരിക്ക് എന്നോട് എന്തോ പറയാനുള്ളതുപോലെ എനിക്ക് തോന്നി .
..............
പിറ്റേന്ന് ഞാനും ആദിയും കോളേജിൽ എത്തി. ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി ആദി ബൈക്ക് പാർക്ക് ചെയ്യാൻ പോയി. എന്റെ പിന്നിൽ ഒരു കാറ് സന്ധൻ ബ്രേക്ക് ഇട്ടു നിന്ന് ഹോൺ മുഴക്കി . അത് അവൾ ആണ് ഗീതു . എന്നെ നോക്കി ഒരു പുഞ്ചിരി തൂകിയ ശേഷം അവൾ കാർ റിവേഴ്സ് എടുത്ത് പാർക്കിംഗ് ഏരിയയിലേക്ക് പോയി.
ആദി വന്നപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറി . ക്ലാസ്സിലെ എല്ലാ പേരുടെയും നോട്ടം എന്നിലേക്ക് ആയിരുന്നു . ഒരു പ്രാന്തനെ വീക്ഷിക്കുന്നതുപോലെ . ഇന്നലെ ഞാൻ ഗീതുവിനെ തല്ലിയ സംഭവത്തിന്റെ പ്രതികരണമാണ് എല്ലാവരുടെയും മുഖത്ത്. എനിക്ക് പിന്നെ അവിടെയിരിക്കാൻ കഴിഞ്ഞില്ല ഞാൻ പുറത്തേക്ക് ഇറങ്ങി. എന്റെ മനസ്സ് വായിക്കാൻ കഴിവുള്ള ആദിയും
💬 Comments
View all comments