0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 636
എന്റെ ഒപ്പം വന്നു. ഞങ്ങൾ ഗ്രൗണ്ടിലെ പടവിൽ ഇരുന്നു. "നീ എന്താ അജയ് എല്ലാത്തിൽ നിന്നും ഇങ്ങനെ ഒളിച്ചോടുന്നത് ?" ആദിയുടെ ആ ചോദ്യത്തിന് നൽകാൻ എന്റെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു. പടവുകളിൽ ഒരാൾ നടക്കുന്ന ശബ്ദം കേട്ടാണ് ഞാനും ആദിയും തിരിഞ്ഞ് നോക്കിയത്. അത് ഗീതു ആയിരുന്നു. അവൾ ഒരു പുഞ്ചിരിയോടെ എന്റെ അടുത്ത് വന്നിരുന്നു. "താൻ എന്തിനാ എന്റെ പിന്നാലെ നടക്കുന്നത്. " ഞാൻ ഗീതുവിനോട് ചോദിച്ചു. " മരിച്ചു പോയവർ തിരിച്ചു വരില്ല അജയ് . ഗൗരി നീ കാരണമാണ് മരിച്ചത് എന്നുള്ള നിന്റെ കുറ്റബോധമാണ് നിന്നെ അലട്ടുന്നത് . അവൾക്ക് അത്രയേ അയുസുള്ളൂ എന്ന് വിജാരിച്ച് സമാധാനപ്പെടുക. പോയവർ തിരിച്ചു വരില്ല എന്നാൽ നീ എന്നിൽ ഗൗരിയെ കണ്ടാൽ നിന്റെ സങ്കടങ്ങൾ മറക്കാൻ നിനക്ക് സാധിക്കും. നിന്നെ പഴയ അജയ് ആക്കേണ്ടത് എന്റെ ആവശ്യമാണ്, എന്റെ കടമയാണ്. "
അവൾ അത്രയും പറഞ്ഞ് അവിടെ നിന്നും പോയി. അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ ഞാനവളെ ശ്രദ്ധിച്ചപ്പോൾ ആണ് ഗൗരിയുടെ കുറുമ്പും സംസാരവും സ്വഭാവവുമെല്ലാം അവളിലും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. പക്ഷെ മുഖം ഗൗരിയുടേതല്ല. അത് ഗൗരിയല്ല എന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. അന്ന് ക്ലാസ്സിൽ കയറാൻ എനിക്കായില്ല. അവളെ വെറുതേ തല്ലി എന്നുള്ള ചിന്തയും ക്ലാസ്സിലെ കുട്ടികളുടെ നോട്ടവും അതിന് കാരണമായി. ഉച്ചയ്ക്ക് മരച്ചുവട്ടിൽ ആദിയുമൊത്ത് ഇരിക്കുമ്പോൾ ആണ് ഗീതു എന്റെ അടുത്ത് വന്നത്. "വാ , ഒരിടം വരെ പോകണം " ഗീതുവിന്റെ അജ്ഞാപിക്കുന്ന

💬 Comments

View all comments