Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
സ്വരം ഞാൻ കേട്ടു.
"എങ്ങോട്ട് "
ആദിയാണ് അത് ചോദിച്ചത്.
" അത് താൻ അറിയണ്ട കുറച്ച് കഴിഞ്ഞ് അജയ് യെ ഞാൻ ഇവിടെ എത്തിക്കാം . ഇവന്റെ കാര്യങ്ങളെല്ലാം അറിഞ്ഞതു കൊണ്ടാണ് ഞാൻ ഈ പറയുന്നത്. ഈ യാത്ര തനിക്ക് ഒരു മാറ്റം സമ്മാനിക്കും ഉറപ്പ് . എന്നെ വിശ്വാസമുണ്ടെങ്കിൽ തനിക്ക് വരാം ."
അവൾ അതും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് എണീപ്പിച്ചു . എനിക്ക് അവളെ എതിർക്കാനായില്ല. അവളെ ഇന്നലെ വെറുതെ കരണത്തടിച്ചതിലുള്ള മനസ്സിലെ കുറ്റബോധമാകാം അതിന് കാരണം.
"ആദി ഞാൻ പോയി വരാം , എന്തായാലും എന്റെ ജീവിതത്തിൽ നടന്നതിനെക്കാൾ കൂടുതലൊന്നും ഇനി നടക്കാനില്ലല്ലോ?. "
ഞാനത് പറഞ്ഞപ്പോൾ ആദി എന്നെ എതിർത്തില്ല.
" എന്നാൽ പോയിട്ട് വാ "
ഗീതു ഡ്രൈവിംഗ് സീറ്റിൽ കയറി കാർ എടുത്തു. ഞാൻ ഫ്രണ്ടിൽ കയറി. കാർ ഡ്രൈവിംഗിനിടയിൽ അവൾ ഒന്നും സംസാരിച്ചില്ല , ഞാൻ ഒന്നും ചോദിക്കാനും പോയില്ല. പുറത്തെ കാഴ്ചകൾ ശ്രദ്ധിച്ച് ഞാനിരുന്നു.
റോഡ് സൈഡിൽ തന്നെയുള്ള നല്ല ഒരു ഇരു നില വീടിന്റെ പരിസരത്തേക്ക് കാറ് നീങ്ങി , വീടിന്റെ മുൻവശത്ത് തന്നെ ഗീതു കാർ നിർത്തി.
അവൾ കാറിന്റെ ഡോറ് തുറന്ന് ഇറങ്ങി എന്റെ വശത്തുള്ള ഡോറ് തുറന്നു .
"ഇറങ്ങ് "
അവൾ ഇറങ്ങാൻ പറഞ്ഞപ്പോൾ ഒരു മടിയോടെയാണ് ഞാൻ ഇറങ്ങിയത്. ഇവൾ എന്തിനാണ് എന്നെ ഇവിടെ കൊണ്ടു വന്നത് എന്താണ് ഇവളുടെ ഉദ്ദേശം അങ്ങനെ പല സംശയങ്ങളും എന്റെ മനസ്സിൽ വന്നു നിറഞ്ഞു.
ഞാൻ ഇറങ്ങിയതും
💬 Comments
View all comments