0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 638
അവൾ എന്റെ കയ്യിൽ പിടിച്ച വീടിന്റെ ഒരു വശത്തേക്ക് നടന്നു ഞാനും പിന്നാലെ പോയി. അവൾ പോയി നിന്നത് ഒരു കല്ലറയ്ക്കു മുന്നിലാണ്. ഹൈദവ ആചാരപ്രകാരം ദഹിപ്പിച്ച ശേഷം ആ സ്ഥലം ഒരു കല്ലറ രീതിയിൽ കെട്ടി എടുത്തിട്ടുണ്ട്. അതിന്റെ മുൻപിൽ ഒരു ചെറിയ അസ്ഥിതറ. ഞാനൊന്ന് ഞെട്ടി ഇന്നലെ രാത്രി സ്വപ്നത്തിൽ തെളിഞ്ഞു വന്നസ്ഥലം. " ഇവിടെയാണ് തന്റെ ഗൗരി ഉറങ്ങുന്നത് " ഗീതു അത് പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം ഗീതുവിന്റെ മുഖത്തേക്ക് നോക്കി. "ഞാൻ മറ്റാരുമല്ല ഗൗരിയുടെ അനുജത്തിയാണ് ഗീതു . " അവൾ അതു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിത്തരിച്ച് നിന്നു പോയി. മുൻപ് എപ്പോഴോ ഗൗരി തന്റെ അനുജത്തിയുടെ ഫോട്ടോ കാണിച്ച് തന്നിരുന്നുവെങ്കിലും എന്റെ ഓർമ്മയിൽ നിന്ന് അത് മാഞ്ഞ് പോയിരുന്നു . എന്റെ അടുത്തേക്ക് ഒരു ഇളം തെന്നൽ കാറ്റ് വന്നടിച്ചു അതിൽ ഗൗരി തലയിൽ വച്ചുകൊണ്ട് വരുന്ന ആ റോസാപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു. എന്റെ മനസ്സിൽ ഗൗരിയുടെ ഓർമ്മകൾ വന്നു മൂടി. അവൾ അവസാനമായി രക്തം പുരണ്ട കൈകൾ ഉയർത്തി എന്നെ നോക്കിയ ആ രംഗം മനസ്സിൽ വന്നു. ഞാൻ ഉറക്കെ പൊട്ടി കരഞ്ഞു. വർഷങ്ങളായി കരഞ്ഞു തീർക്കാൻ കഴിയാത്ത സങ്കടങ്ങൾ എന്റെ മനസ്സിൽ വന്നു, ഗൗരിയുടെ കല്ലറയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് ഞാൻ കരഞ്ഞു . "മാപ്പ് , അത് മാത്രമേ തന്നോട് എനിക്ക് പറയാനാകൂ. ഞാൻ കാരണമാണ് തനിക്ക് ..... " ഞാൻ അത്രയും ഗൗരിയുടെ അസ്ഥി തറ നോക്കി പറഞ്ഞ് പൊട്ടി കരഞ്ഞു. തറയിൽ

💬 Comments

View all comments