Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
മുട്ടുകുത്തി നിന്ന എന്നെ ഗീതു പിടിച്ച് എണീപ്പിച്ചു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
"ചേച്ചി സ്വപ്നത്തിൽ വന്ന് പറയുമായിരുന്നു അജയ് യെ കൈവിടരുത് ,അവൻ സ്വയം നീറി ജീവിക്കുകയാണ് എന്ന് . പക്ഷെ എനിക്ക് തന്നെ കണ്ടെത്താനായില്ല , എന്റേതായ പരിമിതികൾ ഉണ്ടായിരുന്നു . പക്ഷെ താൻ തന്റെ കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ തന്നെ തിരിച്ചറിഞ്ഞു. താൻ ഒരു തെറ്റും എന്റെ ചേച്ചിയോട് ചെയ്തിട്ടില്ല . മറിച്ച് അവൾ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ സ്നേഹം താൻ കൊടുത്തിട്ടേ ഉള്ളൂ. അവളുടെ മരണം അത് അവളുടെ വിധിയാണ്. എന്റെ മനസ്സിൽ ബാക്കിയായി ഒരു സങ്കടം മാത്രമേ ഉള്ളൂ എന്റെ ചേച്ചിയെ ഈ ഭൂമിയിൽ നിന്ന് പറഞ്ഞു വിട്ടവരെ തെളിവുകൾ ഇല്ല എന്നു പറഞ്ഞ് നിയമം വെറുതേ വിട്ടപ്പോൾ ഞങ്ങൾക്ക് വെറുതേ നോക്കി നിൽക്കാനെ സാധിച്ചുള്ളൂ ............."
ഗീതു സങ്കടത്തോടെ എന്നോട് പറഞ്ഞു.
ഗീതുവിന്റെ വാക്കുകൾ കേട്ട എന്റെ മുഖത്ത് ഒരു ഭ്രാന്തമായ ഒരു പുഞ്ചിചിരി എന്റെ ചുണ്ടുകളിൽ ഉടലെടുത്തു.
"തനിക്ക് തെറ്റി. ഞാൻ ജീവനെക്കാൾ സ്നേഹിച്ച എന്റെ ഗൗരിയെ അവരിൽ നിന്ന് എനിക്ക് രക്ഷിക്കാനായില്ല. അവർ എന്റെ തലയിൽ ഏൽപ്പിച്ച ആ പരിക്കുകളാണ് അതിന് കാരണം. പക്ഷെ നിയമം അവരെ വെറുതെ വിട്ടു എന്ന് ഞാനറിഞ്ഞ സമയം അവരുടെ ശിക്ഷ ഞാൻ നടപ്പിലാക്കി. അതെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലെത്തിയ ആ രാത്രി ആ മൂന്ന് പേരെയും ഞാൻ ഈ ലോകത്ത് നിന്ന് പറഞ്ഞയച്ചു , തെളിവുകളും നശിപ്പിച്ചു. എന്റെ ഗൗരിക്ക് വേണ്ടി ഞാനതെങ്കിലും ചെയ്തില്ലായിരുന്നു എങ്കിൽ അവൾ
💬 Comments
View all comments