Chapter Title : കലിപ്പത്തി ടീച്ചറും കാന്താരി സ്റ്റുഡന്റും 1 [ന്യൂ ജെൻ തമ്പുരാട്ടി]
ശരീരം അനങ്ങുന്ന പരിപാടിയെ ഇല്ല.
അവര് ചാർജ്ജ് ഏറ്റ തുടങ്ങിയപ്പോൾ തൊട്ട് പിള്ളേർക്ക് പണികിട്ടി തുടങ്ങി. ഹോസ്റ്റലിൽ നിന്ന് രാവിലെ കൃത്യം ആറരയ്ക്ക് എത്താത്തവർക്ക് ഒക്കെ 10 റൗണ്ട് എക്സ്ട്രാ ഓടിക്കൽ, പ്രാക്ടീസ് one ഡേ മിസ്സ് ആക്കിയാൽ ജെസിബി ടയർ വെച്ചു ക്രോസ്സ് ഫിറ്റ് വർക്ക് ഔട്ട് അങ്ങനെ പോകും.
ആദ്യ ഒരു ആഴ്ച കൊണ്ട് ഏറെക്കുറെ 120 സ്പോർട്സ് പിള്ളേര് ഉള്ളവരിൽ 80 പേർക്കും 10 റൗണ്ട് ഓട്ടം, 200 മീറ്റർ ഹർഡിൽസ്സ് സെറ്റ് ചെയ്യൽ, ജമ്പ് പിറ്റ് റെഡി ആക്കൽ, ക്രോസ്സ് ഫിറ്റ്, റോപ് ക്ലൈമ്പ് ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം പണികിട്ടി.
ഞാൻ ഒരുവിധം ഇതിലൊന്നും പെടാതെ രക്ഷപ്പെട്ടു നിന്നു.
അന്ന്, ഒരു വെള്ളിയാഴ്ച ഗ്രൗണ്ടിലെ പരിപാടികളൊക്കെ കഴിഞ്ഞ് ഹോസ്റ്റലിൽ ഫുഡ് കഴിക്കാൻ നേരം എത്തി കൂട്ടുകാരികളോട് ഈ സ്റ്റെഫി മിസ്സിന്റെ വെറുപ്പിക്കൽ സംസാരിക്കുകയായിരുന്നു ഞാൻ.
B. Com ലെ ആൻസി - ഓള് സ്പോർട്സ് ഒന്നുമല്ല - പറഞ്ഞു : "എന്റെ പൊന്നു ചേച്ചി, ആ സ്റ്റെഫി മിസ്സിനെ സഹിക്കാൻ കേട്യോന് പോലും പറ്റൂല. അവര് ഏറെക്കുറെ ഡിവോഴ്സ് ആയ പോലെ ആണ്. കോളേജിന്റെ മെയിൻ ഗേറ്റ്ന്റെ അപ്പുറത്ത് അവരും ഒരു പത്തമ്പത് വയസുള്ള ഒരു ചേച്ചിയും കൂടി ഷെയർ ഇട്ടു ഒരു വീട് എടുത്തു, അവിടെ ഒരുമിച്ചു ആണ് താമസം. പണിഷ്മെന്റ് കിട്ടിയ പിള്ളേര് പറഞ്ഞു കേട്ടു ഒന്നുകിൽ പറ്റിയെ ഗ്രൗണ്ടിൽ ഇട്ടു പോലെ പണി എടുപ്പിക്കും, അല്ലെങ്കിൽ എന്തേലും ചീത്ത വിളിച്ചു കരയിക്കും. അതാണ് പരിപാടിന്ന്.
💬 Comments
View all comments