Chapter Title : കളിപ്പാട്ടം [? ? ? ? ?]
ലോക്ക് ചെയ്യാൻ നോക്കിയപ്പോ ഫിംഗർപ്രിന്റ് സെൻസർ പൊട്ടി പോയിരുന്നു. പക്ഷെ ഇച്ചിരി നേരം ശ്രമിച്ചപ്പോൾ അത് തുറന്നു.
മെസ്സേജ് വായിക്കാൻ അക്ഷരങ്ങളെ കൂട്ടി വെച്ചു ഞാൻ ശ്രമിച്ചപ്പോൾ
“you can come in the morning with few books in your hand”
ശോ അതു കണ്ടപ്പോൾ എനിക്ക് തുള്ളിച്ചാടാൻ തോന്നി, ഉണ്ടപക്കുടു ബാത്‌റൂമിൽ നിന്ന് വന്നതും ഞാൻ അവളെ സന്തോഷം കൊണ്ട് കെട്ടി പിടിച്ചപ്പോൾ അവളുടെ ടവൽ ഊർന്നു പോയി.
അവൾ “എന്താടി പൊട്ടിക്കാളി പ്രാന്തായോ, ഇച്ചിരി മുൻപ് ദേഷ്യം ആയിരുന്നു ഭാവം, ഇപ്പൊ ദേ തുള്ളിച്ചാടുന്നു”
ഞാൻ കിടക്കിയെലേക്ക് വീണുകൊണ്ട് ആലോചിച്ചു ഫൈനലി ഇന്ദ്രൻ സമ്മതിച്ചു, ഇനി ബോള് എന്റെ കോർട്ടിൽ.
അടുത്ത രണ്ടു ദിവസത്തെ ക്ലാസ് എങ്ങനെ പോയെന്നു എനിക്ക് തന്നെ അറിയില്ല, ഇന്ദ്രേട്ടൻ കോളേജിൽ വെച്ച് എന്നെ
അധികം മൈൻഡ് ആക്കിയില്ല, ഞാനും അത് കാര്യമാക്കിയില്ല,
ശനിയാഴ്ച വൈകുന്നേരം ഞാൻ ഹോസ്റ്റലിൽ നിന്ന് ഇന്ദ്രേട്ടനെ വിളിച്ചു.
“നാളത്തെ പ്രോഗ്രാമിൽ എന്തെലും മാറ്റം ഉണ്ടോ”
“മാറ്റണോ..”
“അയ്യോ വേണ്ടാ...ഞാൻ വെറുതെ ചോദിച്ചതാ”
“ഉം എങ്ങനാ വരുന്നേ”
“റൂം മേറ്റിന്റെ ടു വീലറുണ്ട്”
“ഉം”
“ഉം”
“താങ്ക് യു”
“എന്തിനാ….”
“സമ്മതിച്ചതിനു..”
“വന്നിട്ട് വേഗം പോവില്ലേ..”
“നോക്കാം”
“ഉം”
പിറ്റേന്ന് ഞാൻ കുറെ നേരം ഷവറിനു കീഴെ നിന്ന് എന്റെ സ്ട്രെയ്റ്റൻ ചെയ്ത മുടി ഷാംപൂ ഒക്കെ ഇട്ടു കഴുകി.
കറുത്ത നിറത്തിലുള്ള ഒരു ഫ്രോക്കും ഷൂസും ധരിച്ചുകൊണ്ട് ഒരു മുഖത്തു ഒരു കൂളിംഗ് ഗ്ലാസും വെച്ച് ഞാൻ ഉണ്ടപക്രുന്റെ ടു വീലർ
💬 Comments
View all comments