Chapter Title : കളിപ്പാട്ടം [? ? ? ? ?]
ലീക് ചെയ്യാൻ തോന്നേണ്ട”
“അയ്യോ..ഞാൻ അങ്ങനെ ഒന്നും ചെയ്യൂല്ല”
“ഉം”
“അപ്പൊ പേടിയുണ്ടല്ലേ..”
“പേടിക്കാതെ പറ്റുവോ..”
“ഉം”
“ഉം”
“ഈ സൺഡേ എന്തെലും പ്രോഗ്രാം ഉണ്ടോ സാർ, ഫ്രണ്ട്‌സ് ന്റെ ഒപ്പം കറങ്ങാനോ പാർട്ടിയോ എന്തെലും”
“ഇതുവരെ ഒന്നും ഇല്ല….എന്തെ ചോദിയ്ക്കാൻ”
“സാറിന്റെ ഫ്ലാറ്റ് സ്കൈലൈൻ കാക്കനാട് അല്ലെ”
“ഉം”
“ഞാൻ വന്നോട്ടെ ഈയാഴ്ച”
“അതെന്തിനാ”
“എനിക്ക് കാണാൻ”
“വേണ്ട”
“ശരി, ഞാൻ വെക്കുവാ”
മുഖത്തടിയേറ്റപോലെയുള്ള സാറിന്റെ ആ മറുപടി
കിട്ടിയപ്പോൾ എനിക്ക് കലി വന്നു, ഞാൻ ഒന്നും ആലോചിക്കാതെ എന്റെ ഫോൺ എടുത്തു ഒരേറു കൊടുത്തു.
എന്റെ പുതിയ Samsung s10 പ്ലസ് !, അതിന്റെ ഗ്ലാസ് പൊട്ടി ആ സാധനം ഓഫായി.
എന്നിട്ടും എനിക്ക് എന്റെ കലി തീർന്നില്ല, കൈയിൽ ഉണ്ടായിരുന്ന വെള്ള സ്കെയിൽ ഞാൻ വളച്ചു പൊട്ടിച്ചു.
ആകെ മൊത്തം പ്രാന്ത് പിടിക്കുന്ന പോലെ നിക്ക് തോന്നി. ഫാൻ ഫുൾ സ്പീഡാക്കി ഞാൻ കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ടപക്കുടു വന്നു. അവൾ എന്റെ ഫോൺ വാതിലിന്റെ താഴെ കിടക്കുന്നത് കണ്ടപ്പോള്,
“എന്താടി ഫോൺ എറിഞ്ഞതാണോ.”
“അതെ ചേച്ചിക്കെന്താ”
“എനിക്കെന്താ. സ്ക്രീൻ പൊട്ടി ചില്ലു നിന്റെ കാലെത്തെന്നെ കുത്തി കേറും”
“ഓഹ്”
ഉണ്ടപക്കുടു ഫോൺ എടുത്തു എന്റെ ടേബിളിൽ വെച്ചു തന്നു. ജീവനുണ്ടോ ചത്തോ എന്ന് അറിയാൻ ഓൺ ആവുന്നുണ്ടോ എന്ന് ഇഷാനി സ്വിച്ചോൺ ചെയ്തു നോക്കി.
“ഭാഗ്യം ജീവനുണ്ട്.” ഇഷാനി പറഞ്ഞുകൊണ്ട് കുളിക്കാൻ കയറി.
ലോക്ക് ആയോണ്ട് ഒരു ടെക്സ്റ്റ് മെസ്സജ്‍ സ്‌ക്രീനിൽ വന്നിരിക്കണ കണ്ടു. ഞാൻ അതെടുത്തു അൺ
💬 Comments
View all comments