Chapter Title : കളിപ്പാട്ടം [? ? ? ? ?]
കസിൻസിൻറെ ഒപ്പം. ഇവിടെ നാട്ടിൽ കുട്ടികളുടെ പഠിത്തത്തിനും മറ്റുമുള്ള ഫണ്ട് കണ്ടെത്താൻ വേണ്ടി തുടങ്ങിയതാണത്, ഓർഫണേജ്സ് ന്റെ ഡീറ്റെയിൽസ് മാത്രം ഇപ്പൊ ഉള്ളു, അതിനു കുറച്ചു ഫണ്ട് വന്നിട്ടുണ്ട്, പുതിയ ഫീച്ചേഴ്സ് ഓക്കെ എനിക്ക് ആഡ് ചെയ്താൽ കൊള്ളാം എന്നുണ്ട്, അതിനു എനിക്ക് സാറിന്റെ ഹെല്പ് വേണം”
ഞാൻ സാറിന്റെ മൊബൈൽ വാങ്ങിച്ചിട്ട് എന്റെ വെബ്സൈറ്റ് കാണിച്ചു കൊടുത്തു.
“എടൊ താൻ ഇത്രയ്ക്ക്, കിടിലം ആയിരുന്നോ..”
“സാർ എന്താ വിചാരിച്ചേ..”
“അപ്പൊ ഈ ഡീറ്റെയിൽസ് ഒക്കെ”
“അതൊക്കെ കസിൻസ് കൊണ്ട് തരും ഞാൻ ഈ സൈറ്റ് ന്റെ ഡിസൈൻ UI പിന്നെ ഡീറ്റെയിൽസ് ഒക്കെ ആണ് ആഡ് ചെയുന്നത്, അതൊക്കെ മാത്രം”
ഞങ്ങൾ അതേ കുറിച്ചൊക്കെ ഒത്തിരി സംസാരിച്ചു സമയം പോയി.
ഉച്ചക്ക് സോമറ്റോ യിൽ നിന്ന് ഫുഡ് ഓർഡർ ചെയ്തു കഴിച്ചു.
ഇന്ദ്രേട്ടനു എന്നെക്കുറിച്ചു നല്ല മതിപ്പുണ്ടായി എന്നെനിക്ക് മനസിലായി, പോകാൻ നേരം പൊട്ടിപ്പെണ്ണ് എന്ന ലേബലിൽ നിന്നും യമുന പക്വതയാർന്നവൾ എന്ന തലത്തിലേക്കുയർന്നു.
അന്ന് ഞാൻ വൈകീട്ട് ഹോസ്റ്റലിൽ എത്തിയപ്പോ, ഞാൻ എത്തിയോ എന്നറിയാൻ വേണ്ടി ഇന്ദ്രേട്ടൻ എന്നെ വിളിച്ചു.
ഞാനാകെ അത്ഭുതപ്പെട്ട്‌പോയി.
“എന്താ വിളിച്ചേ …..”
“ഫ്ലാറ്റിന്റെ ജനലിലൂടെ സ്പീഡിൽ വണ്ടിയോടിക്കുന്നത് കണ്ടിരുന്നു. ശ്രദ്ധ കുറവായതു കൊണ്ടാണല്ലോ മൊബൈൽ പൊട്ടിയത് അതുകൊണ്ട് ഒന്ന് ശ്രദ്ധിച്ചു ഓടിക്കാൻ വേണ്ടി വിളിച്ചതാണ്”
അത് കേട്ടപ്പോൾ എന്നെ കെയർ ചെയ്യാൻ ഇപ്പൊ ഒരാള് കൂടെ ഉള്ളപോലെ എനിക്ക് തോന്നി.
“ശ്രദ്ധിച്ചോളാമേ” എന്ന് പറഞ്ഞു.
അന്നത്തെ ദിവസത്തെ മീറ്റിംഗ് നു ശേഷം പിന്നീട് ഞങ്ങൾ മിക്ക ആഴ്ചകളിലും കണ്ടു,
💬 Comments
View all comments