Chapter Title : കളിപ്പാട്ടം [? ? ? ? ?]
ചിലപ്പോ പ്രോഗ്രാമിങ് ഡൗട്സ് ഓഹ്, അല്ലെങ്കിൽ ചെസ്സ് കളിയോ അങ്ങനെ എന്തെങ്കിലും ആക്ടിവിറ്റീസ് ഞങ്ങൾ തമ്മിൽ പതിവായിരുന്നു.
എന്ത് കാരണം ഉണ്ടാക്കിയാലും ഞാൻ എല്ലാ ആഴ്ചയും ആ ഫ്ലാറ്റിൽ ചെല്ലാനും, ഇന്ദ്രേട്ടന്റെ ബെഡ്‌റൂമിൽ വരെ കയറാനും ഉള്ള ഫ്രീഡം ഉണ്ടാക്കിയെടുത്തു.
ദിവസങ്ങൾ അതിവേഗം പോയി.. കഴിഞ്ഞ മൂന്നു മാസത്തിൽ 10 തവണയോളം ഞാൻ അവിടെ ചെന്നു. കൂടുതൽ സുന്ദരിയായി ഇന്ദ്രേട്ടന്റെ അടുത്തിരിക്കുമ്പോ ഞാൻ അദ്ദേഹത്തിന്റെ കണ്ണിലേക്ക് തന്നെ നോക്കും.
എനിക്ക് “കുക്കിംഗ് അറിയാമോ” ചോദിച്ചപ്പോൾ “ഇല്ലെന്നു” ഞാൻ പറഞ്ഞു.
ഇന്ദ്രേട്ടനു കോളേജിലെ വാദ്യാരു പണി കഴിഞ്ഞാൽ പിന്നെ ഏറ്റവു മിഷ്ടം കുക്കിംഗ് ആണ്, സൊ ഞാനും കുക്കിങ് ഇഷ്ടപെട്ടുകൊണ്ട് ഇന്ദ്രേട്ടനോടൊപ്പം കൂടി, പെട്ടന്ന് പഠിച്ചെടുക്കാൻ ഉള്ള കഴിവ് കൊണ്ട് ഞാൻ നല്ലൊരു ഹെൽപ്പർ ആയി . പിന്നെ ഞാൻ YouTube വീഡിയോ കണ്ട് കൂടുതൽ പഠിക്കാനും തുടങ്ങി.
അങ്ങനെ കാര്യങ്ങൾ സ്മൂത്തായി പോകുമ്പോൾ ആണ് ഞങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങൾ കടിഞ്ഞാൺ പൊട്ടിച്ചു പായാൻ തുടങ്ങിയത്.
അന്നൊരു ദിവസം വൈകീട്ട് ഞാൻ കോഫി ഉണ്ടാക്കി, രണ്ടു കപ്പുമായി, ബാലക്കണിയിലേക്ക് വന്നപ്പോൾ നല്ല മഴപെയ്യുകയായിരുന്നു. ചാറ്റൽ മഴ നോക്കി ബാല്കണിയിൽ
നിൽക്കുന്ന ഇന്ദ്രേട്ടന്റെ അടുത്ത് ചെന്ന് കോഫീ മഗ് നീട്ടികൊണ്ട് പറഞ്ഞു.
“എന്താ സാർ ആലോചിക്കാണേ.”
“ഹേ ഒന്നുമില്ല”
“പറ”
“ഈ മഴ കാണുമ്പോ മനസ്സിൽ എന്താണ് തോന്നുന്നത് !?”
കോഫീ മേടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“പ്രണയം. പ്രണയമാണോ”
“മിക്കവരുടെയും മനസ്സിൽ മഴ കാണുമ്പോൾ പ്രണയം ആയിരിക്കും. പക്ഷെ എന്റെ മനസ്സിൽ മറ്റൊന്നാണ്”
“എന്താണത്”
“പറയാം, അതിനു മുൻപ് ഞാൻ
💬 Comments
View all comments