0%

Chapter Title : കളിപ്പാട്ടം [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.9K

നീരജയെപ്പറ്റി പറയാം”

“സാറിന്റെ വൈഫിന്റെ പേര് സ്വാതിക എന്നല്ലേ”

“എന്റെ കോളേജ് ടൈമിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കുട്ടി ആയിരുന്നു, നീരജ.”

“ആഹ അപ്പൊ ആള് കാണുന്നപോലെ അല്ല നല്ല റൊമാന്റിക് ആണ്, അല്ലെ….എന്നിട്ട് പറയു എങ്ങനാ തുടങ്ങിയെ കോളേജിൽ വെച്ചാണോ”  ഞാൻ ഇന്ദ്രേട്ടന്റെ കംഫോര്ട്  സോണിലേക്ക്  കൂടുതൽ ഇറങ്ങാൻ വേണ്ടി പറഞ്ഞു.

“ഉം, അതെ മഴ നനഞ്ഞു ക്ലാസ്സിലേക്ക് ചുരിദാറുമിട്ട് കയറി വരുമ്പോൾ ഞാൻ അവളെ തന്നെ നോക്കി, നെറ്റിയിലൂടെ അവളുടെ നീളമേറിയ മൂക്കിലൂടെ കണ്ണിലൂടെ വെള്ളം ഒഴുകുമ്പോ എന്നെ തന്നെ മറന്നു ഞാനവളെ നോക്കി”

“എന്നിട്ട് എപ്പോഴാ ഇഷ്ടമാണെന്നു പറഞ്ഞെ”

“ആദ്യം അവളോട് സംസാരിക്കനൊക്കെ എനിക്ക് നല്ല പേടി ആയിരുന്നു, പിന്നെ ഞാൻ ധൈര്യമൊക്ക സംഭരിച്ചു സംസാരിച്ചു തുടങ്ങി”

“നീരജയ്ക്കും അധികം വൈകാതെ എന്നെ ഇഷ്ടപ്പെട്ടു എന്ന്, അവളുടെ പരിഭ്രമം കണ്ടപ്പോള് എനിക്കു മനസിലായി”

“ആഹാ അപ്പൊ പിന്നെ ഡ്യൂയറ്റ് സോങ് തുടങ്ങാം ലെ”

“അങ്ങനെയല്ല, അവളുടെ ആവശ്യങ്ങൾക്കെല്ലാം ഞാൻ കൂടെ നിന്നു, ബുക്ക്സ് വാങ്ങാനും പഠിക്കാൻ മിടുക്കിയല്ലാത്ത അവളെ ഞാൻ മരച്ചോട്ടിൽ ഇരുന്നു പഠിപ്പിക്കാനും ഒപ്പം ഉണ്ടായിരുന്നു.

ആ രണ്ടു വര്ഷം ഞാൻ പൊന്നുപോലെ അവളെ നോക്കി”

“എന്നിട്ട്”

“അവൾ ഞങ്ങളുടെ കാര്യം അവളുടെ വീട്ടിൽ സംസാരിക്കാം എന്ന് പറഞ്ഞു, മൂന്നാം വര്ഷം അവൾ എക്സാം കഴിഞ്ഞു ലീവിന് വീട്ടിലേക്ക് പോയി, ലീവ് കഴിഞ്ഞപ്പോൾ, അവൾ മാത്രം തിരിച്ചു വന്നില്ല, അനേഷിച്ചപ്പോൾ അറിഞ്ഞത് മറ്റൊരാളുമായി അവളുടെ വിവാഹം കഴിഞ്ഞു എന്നാണ്. ഒടുക്കം അവൾ പഠിത്തവും നിർത്തി”

“വീട്ടുകാർ നിര്ബന്ധിപ്പിച്ചതാണോ”

“അല്ല കോളേജിൽ ചേരുമ്പോഴേ

💬 Comments

View all comments