0%

Chapter Title : കളിപ്പാട്ടം [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.9K

അവളുടെ കല്യാണമുറപ്പിച്ചതായിരുന്നു”

“അത് ശെരി”

“തേപ്പ് കഥയാണല്ലേ..”

“അതെ മഴ കാണുമ്പോ ഇതാണ് ഓര്മ വരുന്നത്”

“ഹഹ കൊള്ളാം അതെനിക്കിഷ്ടപ്പെട്ടു”

പക്ഷെ അടുത്ത നിമിഷം തന്നെ എന്റെ മുഖത്തിലെ ആ ചിരി മാഞ്ഞു.

“അല്ല.. ഇതെന്തിനാ ഇപ്പൊ എന്നോട് പറഞ്ഞെ..ഞാനും അതുപോലെ കാര്യം കഴിഞ്ഞു ഇട്ടേച്ചു പോകും എന്ന് ഉദ്ദേശിച്ചാണോ”

“അല്ലല്ല, ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല”

കോഫീ മഗ്ഗ് താഴെ വെച്ചിട്ട്, ഞാൻ ബാൽക്കണിയിൽ നിന്നും തിരിഞ്ഞു സോഫയിലേക്ക് നടന്നു.

“എന്താടോ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ……

യമുനക്കുട്ടി ഇങ്ങനെയാ…പൊട്ടിക്കാളി”

“എനിക്കാ വിളി നല്ലോണം സുഖിച്ചു.

ഞാൻ ഇറങ്ങുവാ മഴ ദേ നിന്നു”

“ഇന്ന് എങ്ങന്യാ പോകാ..”

“ഓട്ടോ..”

“ഞാൻ ഡ്രോപ്പ് ചെയാം വാ.”

“ശരി”

ഞാൻ പാർക്കിംഗ് നു പുറത്തു നിന്നപ്പോൾ ഇന്ദ്രേട്ടന്റെ ചുവന്ന ജീപ്പ് കോമ്പസ് പുറത്തേക്ക് വന്നു.

ഞാൻ മുൻപിൽ കേറിയപ്പോൾ,

“അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന പാട്ടായിരുന്നു. ഞാൻ ചോദിച്ചു ഇതേതു സിനിമയിലേയ..”

“നീയെത്ര ധന്യ”

“ഞാനോ.?”

“അല്ല.! സിനിമയുടെ പേരാണ് ദേവരാജൻ മാഷിന്റെ ഈണം”

“പഴയ പാട്ടുകളോടാണോ ഇഷ്ടം”

“അതേ..” ചിരിച്ചുകൊണ്ട് പറഞ്ഞു

“ഞാൻ പോയിട്ടു കേട്ടുനോക്കാം ട്ടോ”

“ഉം”

“പോയിട്ടെന്താ പരിപാടി ഇനി”

“ഉറക്കം”

“ചുമ്മാ ഉറങ്ങിയാൽ തടിക്കില്ലേ?”

“തടിച്ചോട്ടെ..”

ഒരു പ്രത്യേകതയുള്ള ചിരി സമ്മാനിച്ചുകൊണ്ട് ഇന്ദ്രേട്ടൻ എന്നെ നോക്കി.

“ലോങ്ങ് ഡ്രൈവിംഗ് ഇഷ്ടാണോ”

“ഉം എന്തെ എങ്ങോട്ടേലും പോണോ”

“അല്ലാ..അടുത്ത സൺ‌ഡേ അല്ലെ ഹിബയുടെ വെഡിങ്, ക്ലാസ്സിൽ നിന്നും ആരും പൊകുന്നില്ല ന്നു”

“അതെന്തേ”

“കൊച്ചീന്ന് കട്ടപ്പന വരെ പോണ്ടേ”

“ഉം”

“എന്ത് ഉം”

“സാറിനേം വിളിച്ചു

💬 Comments

View all comments