0%

Chapter Title : കളിത്തൊട്ടിൽ 2 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 1.6K
കഴിയുമ്പോൾ എന്നെ കാത്ത് നിൽക്കുമോ അതോ ഞാൻ ഒറ്റക്ക് വരണോ? ഞാൻ പറഞ്ഞു നി ഇത്ര നാളും ഒറ്റക്കല്ലേ വരവും പോക്കുമൊക്കെ ഇപ്പൊ എന്താ പുതിയ ഒരു പൂതി, സരിത : അതേ കെട്ടാൻ പോകുന്ന ചെറുക്കന്റെ കൂടെ നടക്കാൻ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്. ഞാൻ ഷോക്കടിച്ച പോലെ അവിടെ നിന്നു എന്നിട്ട് അവളെ നോക്കി ചോദിച്ചു. കെട്ടുന്ന കാര്യമൊക്കെ നീ മാത്രം അങ്ങ് തീരുമാനിച്ചാ മതിയോ ? സരിത : അതിന് ഞാനൊന്നും തീരുമാനിച്ചതല്ല സുഹൃത്തേ നിങ്ങട അമ്മയും എന്റെ അച്ഛനും കൂടി പറയുന്നത് കേട്ടതാണേ. ചേട്ടന്റെ പെങ്ങമ്മാരാക്കെ സപ്പോർട്ടും ചെയ്തു. അല്ലാതെ ഞാൻ : എന്ത് അല്ലാതെ ? സരിത: ഒന്നുല്ലേ ? ഞാൻ : എനിക്ക് താൽപര്യം ഇല്ലെങ്കിലൊ ? അവളുടെ മുഖഭാവം പെട്ടെന്ന് മാറുന്നത് ഞാൻ കണ്ടു പെണ്ണിന്റെ കണ്ണൊക്കെ നിറയുന്നു. അവൾ : ശരിക്കും ഇഷ്ടമല്ലേ എന്നേ ? ഒന്നു മൂപ്പിക്കാമെന്ന് കരുതി ഞാൻ പറഞ്ഞു. നിന്നെ പോലുള്ള പെണ്ണിനെ ഒക്കെ ആര് ഇഷ്ടപ്പെടാനാ ഞാൻ ചിന്തിച്ചിട്ട് കൂടി ഇല്ല.
ഇത് കേട്ടതും അവൾ ബസ്റ്റോപ്പിലേക്ക് ഒറ്റ ഓട്ടം ഞാൻ പിറകെ ചെന്നെങ്കിലും ബസ്റ്റോപ്പിൽ എന്റെ ഫ്രണ്ട്സ് ഒക്കെ നിന്നതിനാൽ അവളുടെ അടുത്തേക്ക് പോയില്ല. അവളുടെ കൂട്ടുകാരികൾ അവളോട് എന്തൊക്കെയോ ചോദിക്കുന്നതും അവർ എന്നെ നോക്കുന്നതുമൊക്കെ ഞാൻ കണ്ടു. ബസ് വന്നു ഞങ്ങൾ ബസിൽ കയറി . അവൾ അടുത്ത സ്റ്റോപ്പിലെ അവളുടെ സ്കൂളിനടുത്ത് ഇറങ്ങി പോയി ഞാൻ നോക്കി എങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല. എനിക്ക് ആകെ വിഷമമായി.

💬 Comments

View all comments