Chapter Title : കളിത്തൊട്ടിൽ 4 [കുട്ടേട്ടൻ കട്ടപ്പന]
തണുത്തല്ലോടാ ഞാൻ ഒന്നും മിണ്ടിയില്ല പുഞ്ചിരിച്ചു അമ്മ ചപ്പാത്തി പരത്തുമ്പോഴും കണ്ണുകൾ എന്നെ ഉഴുയുക ആയിരുന്നു.
മാമിയോട് എന്തിനാ എന്നെ വിളിപ്പിച്ചേന്ന് തിരക്കി.
എടാ സരിതേടെ റെക്കോട് ബുക്കോ എന്തോ ഇവളുടെ കൂട്ട് കാരീടെ വീട്ടിലാ നീ ഒന്ന് അവളുടെ കൂടെ പോയി വാങ്ങിയിട്ട് വാ . ഇവിടുന്ന് അരക്കിലോ മീറ്ററേ ഉള്ള ടാ നാളെ അവൾക്ക് സ്കൂളിൽ എത്തിക്കേണ്ടതാ. പെണ്ണ് ഇപ്പഴാ അതൊക്കെ തിരക്കുന്നത്. അതങ്ങനാ പെണ്ണിപ്പോ നിലത്തെങ്ങുമല്ലല്ലോ?
അപ്പൊഴേക്കും സരിത ഒരുങ്ങി താഴേക്ക് വന്ന് എന്നെ വിളിച്ചു വാ ചേട്ടാ പോയിട്ടു വരാം.
ഞാനും അവളും വീടിന് പുറത്തിറങ്ങി നടന്നു തുടങ്ങി കല്യാണം കഴിഞ്ഞ് പുതുമോടിയിൽ ചെറുക്കനും പെണ്ണും നടക്കും പോലെ എന്റെ കയ്യിൽ ഞാന്ന് ആണ് പെണ്ണിന്റെ നടത്തം.
അവളോട് എല്ലാം പറയണം പക്ഷെ എവിടെ തുടങ്ങും.
ചേട്ടായി അവൾ വിളിച്ചു. ഞാൻ ഉം എന്ന് മൂളി . സർ എന്തോ എന്നോട് പറയണോ വേണ്ടയോ എന്ന ചിന്തയിലാണല്ലോ ? എന്താ കാര്യം?
ഈ പെണ്ണിന്റെ ഒരു കാര്യം മനസ്സിൽ ഒന്നും വിചാരിക്കാൻ പറ്റില്ലല്ലോടി നിനക്കൊണ്ട് തോറ്റു ഞാൻ പറഞ്ഞ്
അങ്ങനിപ്പം എന്റെ സാറ് ആരോടും തോക്കണ്ട എന്റെ ഈ ചക്കരക്കുട്ടൻ ആരോടും തോക്കുന്നത് എനിക്കിഷ്ടമല്ല. പിന്നെ ഒരു പെണ്ണിന് ആണരുത്തനെ അങ്ങ് ഇഷ്ടപെട്ടാൽ പിന്നെ ഒരു ചെറിയ നോട്ടം പോലും അവൾക്ക് മനസ്സിലാകും സാറെ. എന്റെ ചേട്ടായിയെ എനിക്ക് എന്റെ ജീവനെക്കാൾ ഇഷ്ടമാ അപ്പം പിന്നെ പറയണോ ? അവൾ ഇത്രയും പറഞ്ഞതും ഞാൻ വല്ലാണ്ടായി. ഞാൻ അവളെ ചേർത്ത് പിടിച്ചു
💬 Comments
View all comments