Chapter Title : കളിയാട്ടങ്ങൾ 10 [ലസ്റ്റർ]

(അദ്ധ്യായം 39)
രാത്രി.!
ഇരുട്ട് പതിയിരിക്കുന്ന കെട്ടിടത്തിനുള്ളിൽ ചീവീടുകളുടെ അസ്പഷ്ടമായ രോദനങ്ങളും ഇടക്ക് ചിതറിയോടുന്ന എലികളുടെ ശബ്ദങ്ങളും വാതിലിനോട് ചേർന്നു കാത്തുകൂർപ്പിച്ചു നിൽക്കുന്ന വാഹിദിനു കേൾക്കമായിരുന്നു.
അകത്ത് ഗ്ലാസിൽ മദ്യം ഒഴിക്കുന്ന ശബ്ദവും അത് കുടിക്കുന്ന ശബ്ദവും കേൾക്കാം. താൻ ചാരിനിൽക്കുന്ന ചുവരിന്റെ അടുത്തു തന്നെയായിരിക്കണം അവർ ഇരിക്കുന്നത്.
വാഹിദ് കാത്കൂർപ്പിച്ചു ശ്രദ്ധയോടെ ഇടക്കിടയ്ക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് കരുതലോടെ നിന്നു.
"ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെയായിരുന്നു. ഇപ്പോഴും സൗഹൃദത്തിൽ തന്നെയാണ് എന്നതും രസകരമാണ്. എന്നാലും അവനൊരു വീഴ്ച്ചയുണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നത് സത്യമാണ്."
അകത്ത് ഹരിയുടെ ശബ്ദം വീണ്ടും ഉയർന്നു. ജോസഫ് മാത്യൂ ഒന്ന് മൂളുന്നതും കേൾക്കാം. തുടർന്ന് ഹരി മദ്യത്തിന്റെ ലഹരിയിൽ ചെറുതായി കുഴഞ്ഞ ശബ്ദത്തിൽ അവന്റെയും ടോമിയുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞു തുടങ്ങി.
കഴിഞ്ഞു പോയ തങ്ങളുടെ ജീവിത നാളുകളിലെ ഓർമ്മകൾ ഒന്നൊന്നായി അവന്റെ ഓർമ്മകളിൽ നിന്ന് പുറത്തേക്ക് നീണ്ടു വളർന്നു പുറത്തേക്ക് തളനീട്ടി.
ഹോസ്റ്റലിൽ രണ്ടുപേരും ഒരുമിച്ചായിരുന്നു താമസം. അങ്ങിനെ തുടങ്ങിയ പരിചയവും സൗഹൃദവുമായിരുന്നു. ആദ്യമൊക്കെ ഏത് മനുഷ്യരെയും പോലെ നല്ല സുഹൃത്തുക്കളായി തുടങ്ങിയ ചങ്ങാത്തം ആഴമേറും തോറും വ്യാപ്തിയും വർദ്ധിച്ചു.
കോളേജിലെ പെൺകുട്ടികളെ വായിനോക്കാനും അവരെ കുറിച്ച് തമാശകൾ പറയാനും പിന്നെ പിന്നെ അവരുടെ ശരീരത്തിന്റെ കൊഴുപ്പിനെ കുറിച്ച് ചർച്ച ചെയ്യാനും തുടങ്ങിയതോടെ ഒരേ മനസ്സുള്ള രണ്ട് കാമഭ്രാന്ത് ചുമക്കുന്ന സുഹൃത്തുക്കളുടെ സംഗമമായി ആ ബന്ധം വളർന്നു.
"ഇവിടെ ഒരു തമിഴ് ടീച്ചർ ഉണ്ട്, നീ കണ്ടിട്ടുണ്ടോ?"
ഒരിക്കൽ ടോമി ഹരിയോട് ചോദിച്ചു. ഹരി കിടക്കയിൽ മലർന്നു
💬 Comments
View all comments