0%

Chapter Title : കളിയാട്ടങ്ങൾ 11 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 30.6K

ആർക്കും മറുപടി കൊടുക്കാതെ കുറ്റവാളിയെ പോലെ, തന്റെ പ്രിയപ്പെട്ട ബുള്ളറ്റ് രഞ്ജിനിയുടെ വീട്ടിൽ പൊതിഞ്ഞു മൂടി വച്ചിട്ട് ബാംഗ്ലൂരിനോട് യാത്രപറഞ്ഞു.

ഓടിക്കിത്തച്ചെത്തി വാരിപ്പുണർന്നു ചുംബിച്ച ജൂലിയോടും കണ്ണുനിറഞ്ഞു നോക്കിനിൽക്കുന്ന രഞ്ജിനിയോടും ഗൗരവത്തോടെ മുഖം വീർപ്പിച്ചു നിൽക്കുന്ന രമ്യയോടും യാത്രപറഞ്ഞു വാഹിദ് എയർപോർട്ടിനുള്ളിൽ മറഞ്ഞു.

അവൻ കണ്ണിൽനിന്ന് മറഞ്ഞപ്പോൾ മൂന്നുപേരും തിരിച്ചു പോയി. വാഹിദ് കഴിഞ്ഞതൊക്കെ ഏതോ ദീർഘാമായ നോവലിലെ രംഗങ്ങളായിരുന്നു എന്ന് വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ട് ഓർമ്മകളിൽ മുഴുകി ഹുങ്കാര ശബ്ദത്തോടെ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ കണ്ണടച്ചിരുന്നു.

നിലാവുള്ള തണുത്ത രാത്രിയുടെ രണ്ടാം യാമത്തിൽ, കടലുപോലെ പരന്നു കിടക്കുന്ന നിലാവയലിൽ ഉയർന്നു നിൽക്കുന്ന കാവൽമാടത്തിലെ പരുക്കൻ കിടക്കയിൽ തന്റെ ശരീരഭാരം താങ്ങി കിടന്നു ഞരങ്ങിക്കരയുന്ന രഞ്ജിനിയുടെ വെളുത്തു തിളങ്ങുന്ന പൂർണ്ണനഗ്നമായ ഉഗ്രൻ ശരീരം അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു. എന്തൊരു മനോഹര രാത്രി.!

ദുബായ് വിമാനത്താവളത്തിൽ അവനെയും കാത്ത് അറബിക്കഥയിലെ രാജകുമാറിപ്പോലെ നൂറ നിൽപ്പുണ്ടായിരുന്നു. അവൻ ഇറങ്ങിവന്നതും അവളുടെ മുഖം വസന്തകാലം അണിയിച്ചൊരുക്കിയ താഴ്വാരം പോലെ വിടർന്നു തുടുത്തു.

പൊട്ടിയടർന്ന കണ്ണീരിലൂടെ നിറഞ്ഞു ചിരിച്ചു കൊണ്ട് അവന്റെ ഉറച്ച ആലിംഗനത്തിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ ഒതുങ്ങി നിന്നു. പിന്നെ അവന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി തോളിലിട്ടിട്ട് അവനെയും കൊണ്ട് പാർക്കിങ്ങിലേക്ക് നടന്നു.

വണ്ടിയുടെ അടുത്ത് വിടർന്നു ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന സംഗീതയെയും വെങ്കിടിയെയും കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞുവന്നു.മൂന്നുപേരും വണ്ടിയിൽ കയറിയപ്പോൾ നൂറ വണ്ടി മുന്നോട്ടെടുത്തു.

ദുബായ് നഗരത്തിന്റെ തിരക്കുള്ള വർണ്ണ ശബളിമായിലൂടെ അവരെയും കൊണ്ട് വാഹനം ഒഴുകിനീങ്ങി. അപ്പോഴും പിന്നിലിരിക്കുന്ന സംഗീതയുടെയും വെങ്കിടിയുടെയും

💬 Comments

View all comments