0%

Chapter Title : കളിയാട്ടങ്ങൾ 2 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 61.9K

തലമുടിക്ക് താഴെ അവന്റെ പൗരുഷം നിറഞ്ഞ ഗൗരവമുള്ള മനോഹരമായ മുഖത്ത് ചിരി പ്രത്യക്ഷപ്പെടുമ്പോൾ, അല്പം ഉയർന്നു വിരിഞ്ഞു വരുന്ന കവിളുകൾ ചുവക്കുന്നതും, അല്പം കുറുക്കുന്ന ചെമ്പൻ നിറമുള്ള വലിയ പൂച്ചക്കണ്ണുകളും കവിളിൽ തെളിയുന്ന ചെറിയ നുണക്കുഴിയും കണ്ട രഞ്ജിനി അറിയാതെ കുറച്ച് നേരം അവനെ നോക്കി നിന്നുപോയി. അവൾ അറിയാതെ രമ്യയെ നോക്കിപ്പോയി.

"പിന്നല്ലാതെ. നാടുമുഴുവൻ കാമുകിമാരുള്ള നിന്റെ പരദൂഷണമല്ല പരസ്ത്രീദോഷം പറയുവായിരുന്നു."

രമ്യ അവനെ കളിയാക്കി. അവൻ അറിയാത്ത രീതിയിൽ അവളുടെ പുറം തുടയിൽ നന്നായൊന്നു നുള്ളിയപ്പോൾ അവൾ സൂചിമുനയേറ്റത് പോലെ ഒന്ന് ഞെട്ടി. രഞ്ജിനി ഉള്ളത് കൊണ്ട് അവൾ ഒന്നും സംഭവിക്കാത്തത് പോലെ ഭാവിക്കുകയും ചെയ്തു. പക്ഷേ രഞ്ജിനിയുടെ മുഖം ഒന്ന് മങ്ങിയത് രമ്യയ്ക്ക് മനസ്സിലായപ്പോൾ അവൾക്ക് കാര്യം മനസ്സിലായിട്ടുണ്ടെന്ന് രമ്യയ്ക്ക് മനസ്സിലായി.

"രഞ്ജു, ഇവനെ അധികം വിശ്വസിക്കേണ്ട ട്ടോ. മുഖത്തെ മാന്യത കാണുമ്പോ മനസ്സിലാവുന്നില്ലേ ആള് വെറും തരികിടയാണെന്ന്."

രഞ്ജിനിയെ സംസാരത്തിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ അവൾ വിഷയം മാറ്റി. രഞ്ജിനി ചെറുതായി ചിരിച്ചുകൊണ്ട് വാഹിദിനെ കണ്ണെടുക്കാതെ നോക്കിയതേയുള്ളൂ, ഒന്നും പറഞ്ഞില്ല.

"എന്തായാലും നിന്നെപ്പോലൊരു തരികിടയുടെ കൂടിയതിനു ശേഷമേ ഞാനും തരികിടയായി മാറിയിട്ടുണ്ടാവൂ."

വാഹിദ് രമ്യയോട് പറഞ്ഞു. അവൾ മുഖം കോട്ടി അവനെ കൊഞ്ഞനം കുത്തി. എന്നിട്ട് രഞ്ജിനിക്ക് നേരെ തിരിഞ്ഞു.

"രഞ്ജു, ഞാനെന്നാ വാഹിദിന്റെ കൂടെ പോയേക്കാം. ഏതായാലും കെട്യോൻ പൊട്ടൻ ഉടനെ വരുമെന്ന് തോന്നുന്നില്ല. നിങ്ങളെ ബുദ്ധിമുട്ടിക്കാതെ ഈ കൊരങ്ങൻ ഡ്രോപ്പ് ചെയ്തോളും."

അതുകേട്ടപ്പോൾ രഞ്ജിനിയുടെ മുഖം ഒന്നുകൂടി മങ്ങി. അവൾ ചെറിയൊരു നിരാശ കലർന്നത് പോലെ രമ്യയെ നോക്കി.

💬 Comments

View all comments