0%

Chapter Title : കളിയാട്ടങ്ങൾ 2 [ലസ്റ്റർ]

കരഞ്ഞോണ്ടങ്ങു പറഞ്ഞു, കേറിയങ്ങു കെട്ടിപ്പിടിച്ചു. അത്ര തന്നെ, അല്ല പിന്നെ.!"

ഗത്യന്തരമില്ലാതെ രമ്യ ഒടുവിൽ പിടികൊടുത്തു. രഞ്ജിനി അതുകേട്ട് കുലുങ്ങി ചിരിച്ചു. ചിരി നിർത്തി ഒരു കവിൾ മദ്യം കൂടി അകത്താക്കിയിട്ട് മുഖം ചരിച്ചു കുസൃതി ഒളിഞ്ഞിരിക്കുന്ന കണ്ണുകളോടെ രമ്യയെ നോക്കി.

"എന്നിട്ട്.? നിന്റെ സങ്കടം കണ്ടപ്പോ ആ പാവത്തിന്റെ മനസ്സലിഞ്ഞു. ചുരുക്കി പറഞ്ഞാൽ നീ നമ്മൾ പെണ്ണുങ്ങളുടെ അവസാന അടവ് പുറത്തെടുത്തു എന്നർത്ഥം."

രഞ്ജിനി കള്ളച്ചിരിയോടെ അതും പറഞ്ഞു ബാക്കിയുണ്ടായിരുന്ന മദ്യം കൂടി അകത്താക്കി.

"അങ്ങനെയല്ല. ഞാൻ സത്യത്തിൽ എന്റെ മാനസികാവസ്ഥ അവനോട് പറഞ്ഞുപോയെന്നേയുള്ളൂ. അന്ന് അവൻ എനിക്ക് വാഹിദ് ആയിരുന്നില്ല, വാഹിദ് സാർ ആയിരുന്നു. സുധീർ സാർ അങ്ങേരുടെ നിരവധി പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരു കീപ്പിനെ പോലെ എന്നെയും വേണ്ടപ്പോളൊക്കെ കൊണ്ടുപോയി അടിക്കാറുണ്ടായിരുന്നു. എന്നിട്ടും എന്നോട് വലിയ താത്പര്യം ഒന്നും കാണിക്കാത്ത വാഹിദിനോട് എന്റെ അവസ്ഥ പറയാനാണ് തോന്നിയത്. അവനോട് ഞാൻ നുണ പറയില്ല. രഞ്ജുവും പറയില്ല."

രമ്യ സത്യാവസ്ഥ ആത്മാർത്ഥമായി രഞ്ജിനിയോട് തുറന്നു പറഞ്ഞു. രഞ്ജിനി ഒന്ന് ദീർഘാനിശ്വാസം വിട്ടിട്ട് രണ്ടുപേരുടെയും ഗ്ലാസിലേക്ക് വീണ്ടും മദ്യം പകർന്നു.

"എന്നിട്ട് നീ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ആ ശാരിക അവനെ പറ്റിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്?"

രഞ്ജിനി ഗ്ലാസ്സ് അവൾക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.

"അതിന് മുമ്പ് ജീവിതത്തിൽ ഒരുപെണ്ണിനേയും അവൻ തൊട്ടിട്ടില്ല. അവളെയല്ലാതെ അവൻ സ്നേഹിച്ചിട്ടും ഇല്ല. ഭയങ്കര സ്ട്രൈറ്റ് ഫോർവേഡ് മൈന്റ് ഉള്ള മനുഷ്യനാണ് വാഹിദ്. അവൾക്ക് വേണ്ടി വലിയൊരു ഡ്രഗ് ഗാങ്ങിനെ തന്നെ അവൻ തകർത്തുകളഞ്ഞു. അപ്പോഴെങ്കിലും ശാരിക തന്നോട് സത്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ

💬 Comments

View all comments