കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
എന്താ കേട്ടത്.?"
അമ്മിണി തുണി മടക്കിക്കൊണ്ട് തന്നെ അലസമായി ചോദിച്ചു. അവർ മനപ്പൂർവ്വം അവളിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുകയാണെന്ന് സംഗീതയ്ക്ക് മനസ്സിലായി.
"ചേച്ചീ അറിയാത്ത പോലെ നടിക്കല്ലേ. വിശേഷം ഉണ്ടെന്നൊക്കെ എനിക്ക് അറിയാം. പക്ഷേ കേൾക്കുന്നതൊന്നും നല്ല വാർത്തകൾ അല്ല ചേച്ചീ. എന്നോടെങ്കിലും പറയൂ."
"ആൾക്കാർ പറയുന്നത് കേൾക്കാൻ അല്ലല്ലോ നമ്മുടെ ജീവിതം. എനിക്ക് വയറ്റിലുണ്ട്. അതെന്റെ കെട്ടിയോനും അറിയാം. അതിയാനെക്കൊണ്ട് അതിന് പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് ബോധിച്ചവനെ കൊണ്ട് ഞാനത് സാധിച്ചു. അതിലിപ്പോ നാട്ടുകാർക്ക് എന്താ ഇത്ര ചൊറിച്ചിൽ."
തുണി കിടക്കയിലേക്ക് ഇട്ടിട്ട് രൂക്ഷമായ അനിഷ്ടത്തോടെ അമ്മിണി സംഗീതയെ നോക്കി പറഞ്ഞു. സംഗീതയുടെ മുഖം വിളറി. കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞുവന്നു. അത് കണ്ടപ്പോൾ അമ്മിണിക്കു വ്യസനം തോന്നി. അവൾ സംഗീതയുടെ സമീപത്തേക്കിരുന്നിട്ട് അവളുടെ മുടിയിൽ തലോടി.
"മോളെന്തിനാ എടുത്തുചാടി പോയി കല്യാണം കഴിച്ചത്. അത് വേണ്ടായിരുന്നു. സ്നേഹിക്കുമ്പോൾ നമുക്ക് തോന്നുന്നതൊക്കെ ശരികളും നമ്മൾ ചെയ്യുന്നതൊക്കെ വലിയ കാര്യങ്ങളുമായിരിക്കും. പിന്നീട് ആ സ്നേഹത്തിൽ വ്യത്യാസങ്ങൾ വരുമ്പോളായിരിക്കും നമ്മൾ കണ്ടതൊക്കെ വെറും കിനാവുകൾ മാത്രമായിരുന്നുവെന്ന് മനസ്സിലാവുക."
അമ്മിണി ഒരു മകളോടുള്ള വാത്സല്യത്തോടെ സംഗീതയുടെ തലമുടിയിലൂടെ കൈയോടിച്ചുകൊണ്ട് പറഞ്ഞു. സംഗീതയ്ക്ക് എവിടെയോ പിഴച്ചിട്ടുണ്ടെന്ന് തോന്നിത്തുടങ്ങി. ചുരിദാറിനുള്ളിൽ ഒളിപ്പിച്ചു നിർത്തിയ താലി തനിക്കൊരു പരാചയമാണോ എന്ന് പോലും അവൾ ഭയപ്പെട്ടു. അച്ഛന്റെ താക്കീത് അവളുടെ ഓർമ്മയിൽ തെളിഞ്ഞു. ഒരിക്കലും ഭാരിച്ച വാക്കുകൾ സംസാരിക്കാതെ, എപ്പോഴും ലൈംഗിക രസമുള്ള, വഷളൻ തമാശകൾ ഒളിപ്പിച്ചു നിർത്തിയ, നോട്ടത്തിലും ഭാവത്തിലും കാമരസം മാത്രം തോന്നുന്ന അമ്മിണി ചേച്ചി എന്താണ് ഇത്ര ഗൗരവമായ വാക്കുകൾ പറയുന്നത്.? അവൾ എത്ര ചോദിച്ചിട്ടും അമ്മിണി ആരുടെ കുഞ്ഞാണ് അവളുടെ ഉദരത്തിൽ വളരുന്നത് എന്ന് പറഞ്ഞില്ല. പകരം സഹതാപത്തോടെ സംഗീതയോട് പുഞ്ചിരിച്ചതേയുള്ളൂ. അഞ്ജുവിനെ കാണാൻ അവൾക്ക് ആഗ്രഹം തോന്നിയെങ്കിലും മനസ്സ് മടുത്തു കഴിഞ്ഞിരുന്നത് കൊണ്ട് സംഗീത വീട്ടിലേക്ക് തന്നെ മടങ്ങി. അമ്മിണിയുടെ പറമ്പിൽ നിന്ന് തന്റെ വീട്ടിലേക്കുള്ള പറമ്പിലേക്ക് കയറി വാഴത്തോട്ടത്തിൽ ചെന്നിരുന്നു കുറേനേരം പൊട്ടിക്കരഞ്ഞു. ഹരിയെ വിളിച്ചു സംസാരിക്കാൻ തോന്നിയെങ്കിലും, എന്താണ് ചോദിക്കേണ്ടത് എന്ന് അവൾക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു.
അച്ഛന്റെ നോട്ടവും ആ പറഞ്ഞ വാക്കുകളും അവളെ ആശങ്കാകുലയാക്കി. അതിൽ ആരുടെയോ ഗർഭത്തിൽ ഹരിയേട്ടന് പങ്കുണ്ടെന്ന ഒരു ധ്വനിയില്ലേ.? ഉണ്ട്, അതുതന്നെയാണ് ആ നോട്ടത്തിന്റെയും വാക്കുകളുടെയും അർത്ഥം. അവൾ കുറേ നേരം അവിടെയിരുന്നു കരഞ്ഞിട്ട് വീട്ടിലേക്ക് നടന്നു. വീട്ടിൽ ചെന്ന് നേരെ മുറിയിൽ കടന്ന് വാതിലടച്ചു കിടക്കയിൽ ചെന്ന് വീണ് കണ്ണടച്ചു കിടന്നു. ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ജലപാനം കഴിക്കാനുള്ള താത്പര്യം തോന്നിയില്ല. ഒടുവിൽ വൈകുന്നേരം അമ്മയോട് പറഞ്ഞിട്ട് നേരെ അഞ്ജുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ മരണ വീടുപോലെ നിശബ്ദമായിരുന്നു അന്തരീക്ഷം. ആരും പരസ്പരം
💬 Comments
View all comments