0%

Chapter Title : കളിയാട്ടങ്ങൾ 5 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 85.5K

കാത്തുനിൽക്കുന്നതും, വണ്ടിയുടെ കീ വിരലിലിട്ടു കറക്കിക്കൊണ്ട് അവൻ നടന്നുവന്ന് അവൾക്കൊപ്പം ഗ്ലാസ് ഡോർ തുറന്ന് ഒന്നിച്ചു നടന്നു കയറുന്നതും അവർ വിസ്മയത്തോടെ നോക്കിനിന്നു. പടവുകൾ കയറി വാഹിദ് അവന്റെ കാബിനിലേക്ക് പോയപ്പോൾ സംഗീത മുകൾ നിലയിലേക്ക് നടന്നു.

"അല്ല സാറേ, എന്തായീ കാണുന്നത്. സാറ് ഇവിടുത്തെ മിണ്ടാ ജാഡക്കാരിയെ വണ്ടിയിൽ കയറ്റി വരുകയോ.?"

സഫ അത്ഭുതപ്പെട്ടു മൂക്കിൽ വിരൽ വച്ചു.

"അതേടീ. സാറിന് നമ്മളെ പറ്റില്ലെന്നേയുള്ളൂ. കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാ വെറുതെ വിടില്ല."

വന്ദന സഫയോട് അർത്ഥം വച്ചു പറഞ്ഞു. വാഹിദ് അവരുടെ പരാതികളൊക്കെ കേട്ട് ചിരിച്ചുകൊണ്ട് ജോലിയിൽ ശ്രദ്ധിച്ചു. സഫയും വന്ദനയും കുറച്ച് നേരം കൂടി അവനെ ചുറ്റിപ്പറ്റി നിന്നിട്ട് തിരിച്ചു പോയി. വാഹിദ് ചെയ്തുതീർക്കാനുള്ള ജോലിയിൽ മുഴുകി. ഒരുമണിക്കൂർ കഴിഞ്ഞു കാണും, അവന്റെ അടുത്തുള്ള ഫോൺ ശബ്ദിച്ചു. വാഹിദ് ഫോണെടുത്ത് ചെവിയിൽ വച്ചു.

"ഹെലോ.. ചേട്ടാ, എന്ത് ചെയ്യുവാ.? ഇവിടെ ബോറടിക്കുന്നു ചേട്ടാ. എല്ലാ പെൺകുട്ടികളും ദേഷ്യത്തോടെ നോക്കുന്ന പോലെ. ഞാൻ അവിടെ വന്നിരുന്നോട്ടെ.?"

ഫോണിൽ സംഗീതയാണ്. അവളുടെ സ്വരത്തിൽ ജോലി ചെയ്യാൻ ഒട്ടും താത്പര്യമില്ലാത്ത ഭാവം തെളിഞ്ഞു നിന്നിരുന്നു. എങ്ങിനെയെങ്കിലും അവിടെ നിന്ന് ഇറങ്ങി ഓടിയാൽ മതിയെന്ന് തോന്നുന്നത് പോലെ.

"കിടന്നു കൊഞ്ചാതെ പോയി ജോലി ചെയ്യ് പെണ്ണെ. നീ മെയിൻ ഡിസൈനർ ടീമിൽ ഉള്ളതല്ലേ. അപ്പൊ നിലവിൽ എത്ര പ്രൊജക്റ്റ് നിന്നെ ആശ്രയിച്ചു കിടപ്പുണ്ടാവും. മര്യാദക്ക് ജോലി ചെയ്തോ."

അവൻ ഗൗരവത്തോടെ ശാസിച്ചു. അപ്പുറത്തു നെടുവീർപ്പിടുന്ന ശബ്ദം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഫോൺ തിരികെ വച്ചിട്ട് വാഹിദ്

💬 Comments

View all comments