0%

Chapter Title : കളിയാട്ടങ്ങൾ 5 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 85.7K

സുഖിക്കുന്നുണ്ട്. പക്ഷേ, ആരെങ്കിലും ഒന്ന് അടിച്ചു തന്നെങ്കിൽ എന്ന് ചിന്തിച്ചു നടക്കുന്നവരല്ല ഞങ്ങൾ മൂന്നുപേരും. അവൾക്ക് വല്ലാത്ത അപമാനഭാരം തോന്നി.

"അനാമി മാത്രേ വരുന്നുള്ളു ? ജെസി വരുന്നില്ലേ? നമുക്ക് ബാൽക്കണിയിൽ കഥയൊക്കെ പറഞ്ഞങ്ങിരിക്കാം ജസീ, അനാമി കിച്ചണിൽ കിടന്ന് നല്ല ഫുഡ് ഒക്കെ ഉണ്ടാക്കി കൊണ്ടു വന്നോളും."

ജസീനയുടെ അപമാനിതയായ ഇരിപ്പ് ശ്രദ്ധിച്ചുകൊണ്ടിരുന്ന വാഹിദ് അവളെ ഒന്ന് സാധാരണഗതിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. അവൾ അവനെ ഒന്ന് നോക്കി ചെറുതായി ചിരിച്ചു.

"യ്യടാ. ഞാനെന്താ നിങ്ങടെ വേലക്കാരിയോ. എല്ലാം ഉണ്ടാക്കി വച്ചിട്ട് വിളിച്ചാ മതി. ഞങ്ങൾ വന്നു നക്കിക്കോളും."

അനാമിക ചുണ്ട്കോട്ടിക്കൊണ്ട് പറഞ്ഞു. വാഹിദ് ചിരിച്ചു. സംഗീത ചായകപ്പ് മേശയിൽ വച്ചിട്ട് പതുക്കെ എഴുന്നേറ്റ് ആരോടും ഒന്നും പറയാതെ, വാഹിദിനെ നോക്കാതെ താഴേക്ക് നടന്നു. അവൾക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ലെന്ന് അവന് മനസ്സിലായി. സംഗീത എഴുന്നേറ്റപ്പോൾ അടുത്ത ടേബിളിൽ നിന്ന് വെങ്കിടി എന്ന വെങ്കിടെഷും സാമും എഴുന്നേറ്റ് തിരക്കിട്ട് നടന്ന് അവളുടെ പിന്നിലെത്തി താഴേക്ക് പോയി.

"അവൾ എങ്ങിനെ സാറിന്റെ ബൈക്കിൽ കയറി.? ഒറ്റ ദിവസം കൊണ്ട് ഒരാള് ഇങ്ങനെ മാറുമോ.? അഞ്ജു അത്ഭുതത്തോടെ പറഞ്ഞു.

"അതൊക്കെ ഒരു കഥ. എന്തേലും ആവട്ടെ. എലാരും എണീറ്റ് പോയി അവരവരുടെ ജോലിനോക്ക്. ഒറ്റയെണ്ണത്തിന് ശമ്പളം തരില്ല ഞാൻ."

വാഹിദ് തമാശ പറഞ്ഞു. പൊട്ടിച്ചിരികളോടെ അവരൊക്കെ എഴുന്നേറ്റ് നടക്കാൻ തുനിഞ്ഞപ്പോൾ അനാമിക അവന്റെ കൈയിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. പെൺകുട്ടികൾ നടത്തം നിർത്തി ചുളിഞ്ഞ നെറ്റിയോടെ അവളെ നോക്കി. അവൾ കള്ളച്ചിരിയോടെ അവരോട് പൊയ്ക്കോ എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.

💬 Comments

View all comments