0%

Chapter Title : കളിയാട്ടങ്ങൾ 9 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 92.2K

പറഞ്ഞു വാതിൽ തുറന്നു പുറത്തേക്ക് പോയി. രമ്യ പലവട്ടം സംഗീതയെ വിളിച്ചുനോക്കി. പിന്നെ വെങ്കിടിയെയും. മാറിമാറി എത്ര തവണ വിളിച്ചിട്ടും അവരുടെ മൊബൈൽ സ്വിച്ച്ഓഫ് ആയിരുന്നു.

(അദ്ധ്യായം 38)

തണുത്ത രാത്രിയുടെ നിശബ്ദത മാർക്കറ്റിലെ ഇടുങ്ങിയ ഗലികളിൽ പതിയിരിക്കുന്നുണ്ട്. ചീവീടുകളുടെ നിരന്തര രോദനങ്ങളും എവിടെനിന്നൊക്കെയോ ചില പട്ടികളുടെ കുരകളും കേൾക്കുന്നുണ്ട്. ആളനക്കം ഇല്ലാത്ത നിശാവഴിയിൽ വാഹിദ് ഇരുട്ടിനോട് ചേർന്നു പതുങ്ങി നിന്നു.

കുറച്ചുനേരം ശ്രദ്ധയോടെ നിന്നിട്ട് ഇരുട്ടിന്റെ ഓരോ മൂലകളിലേക്കും അവന്റെ കണ്ണുകൾ നീണ്ട് ചെന്നു. ഇരുട്ടിൽ നിന്ന് ഏതെങ്കിലും ശബ്ദം ഉയരുന്നുണ്ടോ? ആരെങ്കിലും പതിയിരിക്കുന്നുണ്ടോ?

നിശബ്ദതയുടെ പൊത്തുകളിൽ നിന്ന് ആരുടെയെങ്കിലും ശരീരചലനം ഉയരുന്നുണ്ടോ? ജാഗരൂകനായി അവൻ ആ ഇടുങ്ങിയ വഴിയിലെ ഇരുട്ടിൽ നിന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ വാഹിദിന്റെ കാലുകൾ പതുക്കെ ചലിക്കാൻ തുടങ്ങി.

കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ വെളിച്ചമില്ലാത്ത, പഴയ ഗോഡൗണുകൾ നിലനിൽക്കുന്ന ആ വഴിയുടെ അവസാനം അല്പാല്പമായി വെളിച്ചം കടന്ന് വരികയും ഇടതുവശത്ത് വീതിയുള്ള ഒരു പ്രവേശന ഭാഗത്ത് ഉള്ളിലായി ചെറിയൊരു ക്ലിനിക്ക് കാണപ്പെടുകയും ചെയ്തു.

അന്ന് തല്ലുകൊണ്ടവൻ പറഞ്ഞത് പ്രകാരം ഈ കെട്ടിടത്തിലാണ് രണ്ടുപേരുടെയും മുറികൾ. ടോമി വീൽചെയറിലാണ്. പക്ഷേ ഹരി..!

വാഹിദ് ക്ലിനിക്കിലേക്ക് ചെല്ലാൻ തന്നെ തീരുമാനിച്ചു. ഇരുവശത്തെയും അരണ്ട ഇരുട്ടിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ക്ലിനിക്കിലേക്ക് കടന്ന് ചെന്നിട്ട് റീസെപ്ഷനിൽ ഇരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് നടന്ന് ചെന്നു.

ഇരുനിറത്തിൽ കഴുത്തിന് താഴെ ആരെയും കൊതിപ്പിക്കുന്ന ശരീരമുള്ള ഒരു നഴ്സ് അവിടെ മൊബൈലിൽ നോക്കി ഇരിപ്പുണ്ടായിരുന്നു. വാഹിദിന്റെ കണ്ണുകൾ ആ ഗംഭീരമായ മുലകളിലും അതിന് താഴെ ഒതുങ്ങി വിരിഞ്ഞുനിൽക്കുന്ന കൊഴുത്ത

💬 Comments

View all comments