Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
കൂടെയുണ്ട്. മൂന്നുംപേരും ഒറ്റക്കെട്ടാണ്.... പക്ഷെ, നയനയുടെ ഷോ ഒന്നും രാഹുലിനോട് നടക്കില്ലായിരുന്നു. ഒന്നു പറഞ്ഞാൽ രണ്ടു തിരിച്ചുപറയുന്ന സ്വഭാവമാണ് അവന്. സത്യം പറഞ്ഞാൽ ഈ ഗ്രൂപ്പിൽ നിന്ന് രാഹുലിനെ വെട്ടിയതിൽ നയനയ്ക്കും പങ്കുണ്ടായിരുന്നു. കാരണം, ലിസ്റ്റ് ഉണ്ടാക്കിയത് സൽമമിസ്സ് ആയിരുന്നു. എന്തായാലും രാഹുൽ ഇല്ലാത്തതുകൊണ്ട് നയന ഷോ കാണിക്കുമെന്ന് മനുവിന് നല്ലപോലെ അറിയാമായിരുന്നു. രാഹുലും മനുവും കോളേജിലേക്കെത്തുമ്പോൾ എല്ലാവരും വന്നുതുടങ്ങുന്നതേ ഉള്ളായിരുന്നു. പക്ഷെ, വണ്ടി മാത്രം എത്തിയിട്ടില്ല... മനു കാറിൽ നിന്നിറങ്ങിയപാടെ നേരെ പോയത് ബാത്റൂമിലേക്കായിരുന്നു. ""നീ ഇതെവിടെ പോകുന്നടാ ……………"" അവന്റെ വെപ്രാളംകണ്ടുകൊണ്ടു രാഹുല് ചോദിച്ചു. ""എടാ പുല്ലേ ………… സാധനം മിക്സ്ചെയ്യാൻ പോകുവാ വണ്ടിയിൽ കയറിയാൽ നടക്കില്ല മോനെ.."" """ഹ്മ്മ്മ് ചെല്ല് ചെല്ല്..." ബാത്റൂമിലേക്കു നടന്ന മനു ബാഗിൽ വാങ്ങിവെച്ച ബെക്കടിലിറ്റർ പൊട്ടിച്ചു രണ്ടു ഫ്രൂട്ടി കുപ്പികളിലായി നിറച്ചു. കാലിക്കുപ്പി പുറത്തേക്കെറിഞ്ഞിട്ടു ഒരു പെഗോഴിച്ചകത്താക്കി. ""ഹ്മ്മ്മ് നല്ല കട്ടിയുണ്ട് ……………" എല്ലാം ബാഗിലാക്കി പുറത്തേക്കു വരുമ്പോൾ രാഹുൽ ജാസ്മിയുടെകൂടെ സൊള്ളികൊണ്ട് നിൽക്കുന്നതാണ് കണ്ടത്.... തൂണിൽ ചാരിനിൽക്കുന്ന അവളുടെ പിന്നാമ്പുറം കണ്ടതും മനു ആർത്തിയോടെയൊന്നു നോക്കി. പെണ്ണിനെ വളയ്ക്കാൻ രാഹുലിനെ കഴിഞ്ഞേ ആരും കാണു... സത്യം പറഞ്ഞാൽ ജാസ്മി ഉള്ളതുകൊണ്ടാണ് മനുവും രാഹുലുമൊക്കെ പട്ടിണികൂടാതെ കഴിയുന്നത്. എന്താവശ്യത്തിനും കാശിറക്കാൻ ഒരു പിശുക്കും ജാസ്മിക്കിലായിരുന്നു അത്രയ്ക്കുമുണ്ട് സമ്പാദ്യം... ഇവിടെ ഫസ്റ്റ്ഇയർ പഠിക്കാൻ വരുമ്പോൾ തന്നെ ജാസ്മിയുടെ വിവാഹമൊക്കെ കഴിഞ്ഞിരുന്നു. പ്ലസ്ടു പടിക്കുമ്പോഴുള്ള പ്രണയമാണ് അവളെ പതിനെട്ടു തികയുന്ന ദിവസം തന്നെ ഒളിച്ചോടാൻ പ്രേരിപ്പിച്ചത്. രണ്ടുപേരെയും കയ്യോടെ പിടികൂടി വീട്ടുകാർ കല്യാണമൊക്കെ ആർഭാടപൂർവം നടത്തിയെങ്കിലും കാശിന്റെപുറത്തുകിടന്നുറങ്ങിയ അവൾക്ക് കെട്ടിയോന്റെ
💬 Comments
View all comments