Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
മൂളി."" ആ മൂളലിൽ മനുവിനും മനസിലായി എല്ലാവരും ഷീണിച്ചു തുടങ്ങിയെന്ന്. അടുത്തുള്ള പാറകൂട്ടത്തിന്റെ മുകളിൽ ബാഗും ഊരിവെച്ചുകൊണ്ടു മനു നടുവൊന്നു നിവർത്തി. എല്ലാവരും ബാഗൊക്കെ തോളിൽ നിന്നിറക്കി വെള്ളമൊക്കെ കുടിക്കുമ്പോൾ ആതിര ബാഗ് തുറന്നു കൈയ്യിൽ കരുതിയ ബിസ്കറ്റ് എടുത്തു എല്ലാവര്ക്കും നൽകി...... ""എടാ മനു …………… വെള്ളച്ചാട്ടം എവിടെയാണെടാ "" നയനയുടെകൂടെ ഒട്ടിയിരിക്കുന്ന ആകാശവനോട് തിരക്കി.. ""അഹ് ………… ആ കാര്യമങ്ങു മറന്നാടാ ഞാൻ."" മനു പറഞ്ഞുകൊണ്ട് മെല്ലെ നടന്നു താഴ്ചയിലേക്ക് നോക്കുമ്പോൾ കാണുന്നത് ഈറ്റകാടുകളുടെ ഇടയിൽ എന്തോ അനങ്ങുന്നതാണ്. സൂക്ഷിച്ചു നോക്കുമ്പോൾ അതൊരു ആന ഫാമിലി ആയിരുന്നു. സന്തോഷം അടക്കാനാവാതെ അവൻ അവരെ തന്നെ നോക്കി നിന്നു.."" ""അവിടെ ആണോടാ മനു .……………"" ""എടാ ……… ആനയെ കാണണമെങ്കിൽ ഓടിവാ. ദേ, ഇവിടെ മൂന്നെണ്ണം ഉണ്ട്."" കേട്ടപാടെ എല്ലാവരും കൂടി ഓടി മനുവിന്റെ അടുത്തേക്ക് വന്നു താഴേക്ക് നോക്കുമ്പോൾ അച്ഛനും അമ്മയും മകനും കൂടി വയറുനിറയ്ക്കുന്ന തിരക്കിൽ ആയിരുന്നു. തൊട്ടടുത്തായി തിളച്ചു മറിയുന്നപോലെയുള്ള വെള്ളച്ചാട്ടവും. എല്ലാവരും സന്തോഷത്തോടെ അതിനെ മൊബൈലിൽ പകർത്താൻ തുടങ്ങി."" "" എടാ ………… നമ്മള് പോകുന്ന വഴിയിൽ ഇതുവല്ലതും വരുമോടാ "" സൽമ തിരക്കി. """ഇല്ല മിസ്സെ ………… ഇത് ഒരുപാടു താഴ്ചയിൽ അല്ലെ.."" ""താങ്ക്സ് ടാ മനു... നീ കണ്ടില്ലായിരുന്നെങ്കിൽ നമ്മള് ഇതൊന്നും കാണാതെയങ്ങു നടന്നെന്നെ..."" സൽമ പറഞ്ഞുകൊണ്ട് അവന്റെ തോളിൽ തട്ടുമ്പോൾ അടുത്തുനിന്ന നയന അവനെ നോക്കി ചിരിച്ചു. അവനും തിരിച്ചു ചിരിച്ചു.... കോളേജിൽ നിന്നിറങ്ങി ഇത്രനേരമായിട്ടും മുഖത്തുപോലും നോക്കാതിരുന്ന നയന ചിരിച്ചപ്പോൾ ഹാപ്പി ആയിരുന്നു അവനും.
💬 Comments
View all comments