Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
അവിടുത്തെ കാഴ്ചകളൊക്കെ കണ്ടിട്ടും വീണ്ടും നടക്കാൻ തുടങ്ങി. ഉള്ളിലോട്ടു ഉള്ളിലോട്ടു പോകും തോറും ആരെയുമൊന്നു പേടിപ്പെടുത്തുന്ന പോലെ ആയിരുന്നു കാടിന്റെ കിടപ്പ്.... ""എടാ മനു ……………… സത്യം പറയ് നിനക്ക് ഒട്ടും പേടിതോന്നുന്നില്ലേ...?? സമയം പന്ത്രണ്ടുമണി ആകാൻ പോകുന്നതേയുള്ളു നല്ല ഇരുട്ടും മൂടിയിരിക്കുന്നു ചുറ്റും.."" അവന്റെ പിറകിൽ നടന്ന സൽമമിസ് ചോദിക്കുമ്പോൾ മനു മിസ്സിനെ നോക്കിയൊന്നു ചിരിച്ചു... "" മിസ്സിന് മാത്രമേ പേടിയുള്ളു ബാക്കിആർക്കും കുഴപ്പമില്ലല്ലോ.."" ""എടാ ……… നമ്മള് ഒറ്റകെട്ടായി അല്ലേടാ ക്യാമ്പിന് വന്നത് ഈ ഇരുട്ടും കാടുമൊക്കെ കണ്ടിട്ട് എനിക്ക് നല്ല പേടിയുണ്ട് കെട്ടോ.."" സല്മയുടെ പേടിയോടെയുള്ള സംസാരം കേട്ടപ്പോൾ ആകാശും നയനയും അതിരയുമൊക്കെ മുഖത്തോടുമുഖം നോക്കി നിന്നുപോയി. ""ഹ്മ്മ്മ്മ് ………… ഈ മിസ്സിന്റെയൊരു കാര്യം പേടിച്ചു വയറ്റിളക്കം പിടിച്ചാൽ അപ്പിയിടാൻ ഇഷ്ട്ടപോലെ സ്ഥലമുണ്ട് അതിനു മിസ്സു് പേടിക്കണ്ടാ.... "" ""ഒന്നുപോയെടാ..... എന്തേലും കാര്യം പറയുമ്പോഴാണ് അവന്റെയൊരു തമാശ.."" ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലായിരുന്നു. ആയ ഒരു പ്രദേശം അതുപോലെ പേടിപ്പെടുത്തുന്നതായിരുന്നു. വീണ്ടും മനുവിന്റെ പിറകിൽ തന്നെ എല്ലാവരും മുന്നോട്ടു നീങ്ങാൻ തുടങ്ങി.... ഇടയ്ക്കിടെ തമാശകൾ പറഞ്ഞും കഥകൾ പറഞ്ഞും കൂട്ടമായി ഫോട്ടോകൾ എടുത്തും എല്ലാവരുടെയും പേടിയൊക്കെ മനു പതിയെ മാറ്റിയെടുത്തിരുന്നു. ഇപ്പോൾ ചെക്പോസ്റ്റിൽ നിന്ന് ഏതാണ്ട് എട്ടു കിലോമീറ്ററോളം ഉള്ളിലാണ് എല്ലാവരും........ ഇതിനിടയിൽ ആതിരയും നയനയും കൂടി ഒരു പേപ്പർ മനുവിനെ കാണിച്ചു. ""എടാ മനു ……………… ഈ കാണുന്ന സ്ഥലമാണ് ആദ്യദിവസം വിസിറ്റ് ചെയ്യാൻ നമ്മൾ തീരുമാനിച്ചത്.."" ആ പേപ്പറിൽ നോക്കി ആതിര അവനോടു പറഞ്ഞു... ""ആഹ്ഹ ……… എടി
💬 Comments
View all comments