Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
ഇതുമറ്റെ കൂണൊക്കെയുള്ള സ്ഥലം അല്ലേ..."" ""ആണ് മനു....... മിക്കവാറും ഈ ഭാഗത്തു എവിടെയെങ്കിലും കാണാൻ ആയിരിക്കും ചാൻസ് കൂടുതൽ.."" നയന പറഞ്ഞു. ""എനിക്കും അങ്ങനെയാണ് തോന്നുന്നത്...." വീണ്ടും കാടിന്റെ പച്ചപ്പും പേടിപ്പെടുത്തുന്ന മഹോഹരിതയുമൊക്ക കണ്ടുകൊണ്ട് എല്ലാവരും നടക്കാൻ തുടങ്ങി. ഇതിനിടയിൽ മുന്നിൽ കയറിയ ആതിര മനുവിന്റെ കൈയ്യിൽ പിടിച്ചുകൊണ്ടാണ് നടന്നത്. അരകിലോമീറ്ററോളം നടന്നതും പറഞ്ഞതുപോലെതന്നെ എല്ലാവരും ചപ്പാത്തുപോലെ നീളത്തിൽ കിടക്കുന്ന കുളത്തിന്റെ അരികിൽ എത്തിയിരുന്നു. ഫോട്ടോയിൽ കാണുന്ന ഭംഗിയൊന്നു നേരിട്ട് കാണാൻ ഇല്ലെങ്കിലും കുളത്തിന്റർ ഒരു ഭാഗം മുഴുവൻ ഔഷധകൂണുകളുടെ കലവറ തന്നെ ആയിരുന്നു. ബാഗുകൾ ഒകെ ഊരിവെച്ചു ക്യാമറയും എടുത്തുകൊണ്ടു എല്ലാവരും താഴേക്കിറങ്ങി. മരങ്ങളിൽ നിന്നുവീഴുന്ന ഇലകളും അവിഞ്ഞു കിടക്കുന്ന കൂണുകളും കുമിഞ്ഞുകൂടി വല്ലാത്ത ഗന്ധം ആയിരുന്നു അവിടെയൊക്കെ.... പത്തുപതിനഞ്ചു മിനിട്ടോളം അതിനെ കുറിച്ചുള്ള നോട്ടുകളും ഫോട്ടോകളും വിഡിയോകളുമൊക്കെ പകർത്തി എല്ലാവരും പതിയെ മുകളിലേക്ക് കയറി. അത്യാവശ്യം ആഹാരമൊക്കെ കഴിക്കാൻ പറ്റിയ സ്ഥലം തന്നെ ആയിരുന്നു അവിടം.... വലിയ ഒരു ഷീറ്റു താഴേക്ക് വിരിച്ചു ക്യാന്റീനിൽ നിന്നുകൊണ്ടുവന്ന ആഹാരം ചുറ്റിനിമിരുന്നു കഴിക്കുമ്പോൾ നല്ല രസമായിരുന്നവിടം. മിണ്ടാതെനടന്നിരുന്ന നയനയും കലപില സംസാരിക്കാൻ തുടങ്ങിയതോടെ ടീം ശരിക്കും ഉണർന്നിരുന്നു........ ""എന്തായാലും മനു ……… നീയും കൂടെ ഇല്ലായിരുന്നെങ്കിൽ തീർത്തും ഞങ്ങൾ ഒറ്റപ്പെട്ടുപോയേനെ.."" സൽമ പറഞ്ഞു. ""അതുശരിയാണ്...... ഒരു പേടിപ്പെടുത്തുന്ന സ്ഥലം ആയിരുന്നു അവിടം എന്നാലും നിന്റെ ധൈര്യം സമ്മതിക്കണം. "" നാൻസി അവന്റെ തോളിൽ തട്ടി. """ഓഹോ ………… അപ്പോൾ അവനു ധൈര്യം കൊടുത്ത ഞാൻ ആരുമല്ലാതായോ.."" ""പിന്നെ , ഭയങ്കരാ ധൈര്യം കൊടുപ്പല്ലായിരുന്നോ നീ അവന്റെ കൈയ്യിൽ
💬 Comments
View all comments