Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
നിന്ന് പിടിവിടുന്നതുതന്നെ ദേ ഇപ്പഴാണ്.."" ജാസ്‍മിയുടെ പറച്ചില് കേട്ട് എല്ലാവരും ആതിരയെ കളിയാക്കാൻ തുടങ്ങി. ""എന്റെ മിസ്സെ ……… എനിക്ക് ധൈര്യം ഉണ്ടായിട്ടൊന്നുമല്ല മുന്നിൽ കയറി നടന്നത്. പേടിച്ചു ഭയന്ന് കൂട്ടത്തിൽ ആർക്കെങ്കിലും വയ്യാതായാൽ നമ്മൾ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ ……?? ആകെ കൈയിലുള്ളത് കുറച്ചു മരുന്നുകൾ മാത്രമാ അതുകൊണ്ടും മാറിയില്ലെങ്കിൽ എന്തുചെയ്യും.."" ""ശരിയാടാ മനു ………… ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല കെട്ടോ."" എല്ലാവരും സംസാരിച്ചുകൊണ്ടു ആഹാരം കഴിക്കാൻ തുടങ്ങി... ""ഇതുകൂടിയെ ഉള്ളു നോൺവെജ്ജ്....... വൈകിട്ട് വെജിറ്റേറിയൻ ആയിരിക്കും."" ""അതുകുഴപ്പമില്ല മിസ്സെ... വൈകിട്ട് നമ്മുക്ക് വല്ല മാനിനെയും പിടിച്ചു കറിവെക്കാം.."" വർഷയും ജാസ്മിയും കൂടി സൽമ മിസ്സിനോട് പറഞ്ഞു. ""ഹ്മ്മ്മ് ………… നടന്നതുതന്നെ മോളെ "" "" കഴിഞ്ഞ തവണ ക്യാമ്പ് വന്ന പിള്ളേര് ഇവിടെ മുയലിനെയൊക്കെ പിടിച്ചു കറിവെച്ചിരുന്നു കെട്ടോ...."" നാൻസി എല്ലാവരോടും കൂടിയായി പറഞ്ഞു. "" ആരുപറഞ്ഞു നാൻസി ……… ??"" ""അതുപിന്നെ നമ്മുടെ സ്ഥലം മാറിപ്പോയാ ഗീതമിസ്സും ഉണ്ടായിരുന്നല്ലോ അന്ന് ക്യാമ്പിന് പോകാൻ അവര് പറഞ്ഞതായിരുന്നു.... സത്യം പറഞ്ഞാൽ അടിപൊളി രുചിയാണ് കെട്ടോ ഈ മുയലിന്റെയൊക്കെ ഇറച്ചി."" ""ഞാൻ ഇതുവരെ കഴിച്ചിട്ടില്ല...... സൽമ മിസ്സു് പറയുമ്പോൾ നയനയും ആതിരയും ആകാശും ജാസ്‍മിയും വർഷയുമൊക്കെ കൈ പൊക്കിയിരുന്നു. ഞങ്ങളും കഴിച്ചിട്ടില്ല മിസ്സെ.... "" ""ഞാൻ കഴിച്ചിട്ടുണ്ട്.... എന്തായാലും ക്യാമ്പ് തീരും മുൻപ് നമുക്കൊരുമിച്ചിരുന്നു കഴിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ.."" മനു എഴുനേറ്റു കൈകഴുകികൊണ്ട് അവിടെയൊക്കെ ചുറ്റി നടക്കുമ്പോൾ പെണ്പടയുടെ ഇടയിൽ ആയിരുന്നു ആകാശ്....... ""എടാ പഠിപ്പി …………… ഇങ്ങോട് എഴുനേറ്റു വാടാ പെണ്ണുങ്ങളുടെ ഇടയിൽ ഇരിക്കാതെ."" ""ഒന്നുപോയെടാ
💬 Comments
View all comments