0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Author : Achuabhi Read All Parts 446K

കാര്യം ആയാലും ഈ കാര്യം ചോദിക്കാൻ ആയിരുന്നോ രാവിലെ മിട്ടായിയും ഇപ്പം വണ്ടിയിലും കയറ്റി ഇവിടെ കൊണ്ടുവന്നത്..?? എന്റെ മനൂ ………… നിനക്ക് ഒട്ടും ചേരാത്ത മുഖമാണ് ഈ പ്രണയം എന്നൊക്കെ പറയുന്നത്. സത്യം പറയാമല്ലോ എനിക്ക് നിന്നോട് പ്രേമമവുമില്ല ഒരു മണ്ണംകട്ടയും ഇല്ലെടാ ചെറുക്കാ...... നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുവാ."" ""മ്മ്മ് ………… ഞാൻ കരുതി നിനക്കും എന്നോട് ഇഷ്ട്ടം ഉണ്ടാകുമെന്ന്. എന്തായാലും മനസ്സിൽ ഉള്ളത് പറഞ്ഞുകഴിഞ്ഞപ്പോൾ ഒരു സമാധാനമൊക്കെയുണ്ട്..."" ""എടാ നിനക്ക് വിഷമം ഉണ്ടോ.... ??" ""എന്തിന് ?? ഇഷ്ടമല്ലാത്ത ഒരാളെ കൊണ്ട് ഇഷ്ട്ടം ആണെന്ന് പറയുന്നതുവരെ പിറകെ നടക്കാനും ഒലിപ്പിക്കാനുമൊന്നും എനിക്ക് സമയം ഇല്ലെടി.. ഓർമ്മ വെച്ച നാളുമുതൽ അടികൂടി നടക്കുന്ന നിന്നോട് വേറൊരു രീതിയിലുള്ള ഇഷ്ട്ടം തോന്നി. അതുനിന്നോടു പറഞ്ഞപ്പോൾ കൃത്യമായ മറുപടിയും നൽകി.. പിന്നെ എന്തിനാണ് വിഷമം.. നമ്മുക്ക് പോയാലോ ………… "" ""അഹ് ടാ പോകാം...."" മനു വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി.. ഇതുവരെയും വായിൽനിന്നുവീണ കലപില സംസാരം ഒന്നുമില്ലാതെ രണ്ടുപേരും വേഗം തന്നെ അവളുടെ വീടെത്തിയിരുന്നു. അടച്ചിട്ടിരിക്കുന്ന ഗേറ്റ് തുറക്കാനായി ഇറങ്ങിയ ആതിര അവനെയും വീട്ടിലേക്കു വിളിച്ചു...... ""വാ ………… കഴിച്ചിട്ട് പോയാ മതി നീ."" ""ഓഹ് ഇല്ലെടി.... പോയിട്ടു കുറച്ചു പരിപാടികൾ ഉണ്ട്."" ""മ്മ്മ്മ് ……… "" ""പിന്നെ, ആന്റിയോട്‌ പറയണ്ടാ ഞാനാ കൊണ്ടുവിട്ടതെന്ന്... ഇവിടെവരെ വന്നിട്ട് കയറാതെ പോയെന്നറിഞ്ഞാൽ ആന്റിക് വിഷമം ആകും.."" അവൻ പറഞ്ഞുകൊണ്ട് വണ്ടി തിരിച്ചു വീട്ടിലേക്കു പോയി......... അവളാണെകിൽ പയ്യെ നടന്നു വീട്ടിലേക്കും കയറി. __________________________

💬 Comments

View all comments