Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]
ഇതു നല്ല ഐഡിയ ആണല്ലോ കാര്യം സാധിക്കാൻ പിണങ്ങുന്ന രീതി."" അവൻ അവളെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് കവിളിലും നെറ്റിയിലും മൂക്കിലും കണ്ണിലുമെല്ലാം തുരുതുരെ ചുംബിച്ചുകൊണ്ട് കീഴ്ചുണ്ടിൽ ചുണ്ടമർത്തിയൊന്നു കടിച്ചു..... ""ഹ്മ്മ്മ് മതി മതി …………… എന്റമ്മേ എന്തുവാടാ ഇത്. ഒരെണ്ണത്തിന് തിരിച്ചായിരം എണ്ണമോ ?? "" ""അതുപിന്നെ, ഭയങ്കര സ്നേഹമല്ലേ നിന്നോട്..."" ""ഈശ്വരാ ………… എന്റെ കാര്യത്തിൽ തീരുമാനം ആയെന്ന തോന്നുന്നേ.."" രണ്ടുപേരും റൂമിൽനിന്ന് ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്ന ആന്റി രണ്ടുപേരെയും അടിമുടിയൊന്നു നോക്കി. ""ഇതെന്താ ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ രണ്ടുപേരും.."" ""അതെന്താ സന്തോഷിച്ചുകൂടെ...."" ""അതിനു നിന്നോട് വല്ലതും ചോദിച്ചോടി..... എടാ മനുകുട്ടാ ………… ഇവളെ കൊണ്ടാക്കിയിട്ടു വരുമ്പോൾ ആന്റിക്കു ഒരു സോപ്പും കൂടി വാങ്ങടാ.."" ""അവൻ എന്നെ ആക്കിയിട്ടു വണ്ടി കൊടുക്കാൻ പോകുവാ.. അപ്പോഴാ അമ്മയുടെ ഒരു സോപ്പ്... "" ""രണ്ടുപേരും കൂടി അടിയിടല്ലേ..... ആന്റി പൈസ കൊണ്ടുവാ ഞാൻ വാങ്ങികൊണ്ടുവരാം.."" ""ഇന്നാടാ ചക്കരേ...... ഇന്ദു പൈസ കൊടുത്തിട്ടു അവന്റെ കവിളിൽ പിടിച്ചൊന്നു വലിച്ചു."" ""ഇതെന്താ സോപ്പിനു അഞ്ഞൂറ് രൂപയോ? " ""ബാക്കി അവനാണ്..."" ""വല്ലാത്ത സ്നേഹം തന്നെ...."" രണ്ടുപേരും ആന്റിയോട് പറഞ്ഞിട്ട് വണ്ടിയിൽ കയറി റോഡിലേക്കിറങ്ങി...... ""എടി വേണേൽ എന്നെ കെട്ടിപിടിച്ചിരുന്നോ..?? "" ""ഓഹ് വേണ്ട മോനെ.... തത്കാലം ഞാൻ നിന്റെ തോളിൽ തന്നെ പിടിച്ചോളാം.."" ""പുച്ഛം...... നിനക്ക് വണ്ടി ഓടിക്കണമെന്നു പറഞ്ഞതല്ലേ. ഞാൻ പഠിപ്പിക്കട്ടെ.?? "" ""ഓഹ് വേണ്ടാടാ... എനിക്കൊരു മൂഡില്ല.."" ""ജാഡ.........."" ""അല്ല അറിയാൻ പാടില്ലാത്തത്കൊണ്ട് ചോദിക്കുവാ എന്താ എന്റെ ചെറുക്കന്റെ പ്രശ്നം..?? "" ""ഒരു
💬 Comments
View all comments