Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും [Hypatia]
ഒന്നിനും തെളിവുകളില്ലാത്തതിനാൽ കേസെടുക്കാനോ പത്രോസിനെ അറസ്റ്റ് ചെയ്യാനോ ചന്തപ്പുര പോലീസുകാർക്ക് കഴിഞ്ഞില്ല.
അത്രയ്ക്കും വിദക്തനായിരുന്നു പത്രോസ്.
ചന്തപ്പുര ഒരു ഗ്രാമമാണെങ്കിലും അത്യാവശ്യം ആധുനിക സൗകര്യങ്ങളുള്ള ഗ്രാമം തന്നെയാണ്. മോഷണത്തിന് അതിലും വലിയ ടെക്നിക്കുകൾ പത്രോസിൻറെ കയ്യിലുമുണ്ട്.
ചന്തപ്പുരത്തെക്ക് കുടിയേറിപാർത്ത പീലിച്ചായന്റെയും അന്നമ്മയുടെയും മകനാണ് ഈ പറഞ്ഞ പത്രോസ്.
പത്രോസ് കുഞ്ഞായിരുന്നപ്പോൾ തന്നെ പീലിച്ചായനെ കർത്താവ് പരലോകത്തേക്ക് വിളിച്ചു.
അയാളൊരു നല്ല മനുഷ്യനായിരുന്നു.'മരിച്ചവരെ കുറിച്ച് തെറ്റ് പറയാൻ പാടില്ലാലോ.'
പീലിച്ചായനുണ്ടാക്കിയ ഒരു ചെറിയ കുടിലിലായിരുന്നു പിന്നീട് അന്നമ്മയുടെയും കോച്ച് പത്രോസിന്റെയും താമസം.
ഭർത്താവിനെ കർത്തവെടുത്തതോടു കൂടി അന്നമ്മയുടെ അന്നം മുട്ടി.
അന്നം മുട്ടിയ അന്നമ്മ തൊട്ടടുത്തെ തറവാടുകളിൽ വീട്ടുവേലക്ക് പോകാൻ തുടങ്ങി.
കോച്ച് പത്രോസിനേം കൊണ്ട് അന്നമ്മ പല വീടുകളിലും കയറിയിറങ്ങി പണിയെടുത്തു ജീവിച്ച് പൊന്നു.
പത്രോസ് സ്‌കൂളിൽ പോകാൻ പ്രായമായപ്പോൾ അന്നമ്മ അവനെ ചന്തപ്പുര സർക്കാർ സ്‌കൂളിൽ പറഞ്ഞയച്ചു. അതോടെ അന്നമ്മക്ക് രണ്ടു കാര്യത്തിന് അറുതിയായി.
ഒന്ന് പത്രോസിനേം കൊണ്ടുള്ള വീടുകേറിയിറങ്ങുന്നത്. രണ്ടാമത്തേത്, സ്‌കൂളിൽ നിന്ന് പത്രോസിന് കിട്ടി കൊണ്ടിരുന്ന ഉച്ചക്കഞ്ഞി.
അങ്ങനെ പത്രോസ് പഠിച്ച് പഠിച്ച് പത്താം ക്ലാസും പ്ലസ്റ്റൂവും കഴിഞ്ഞു. ബിടെക് പഠിക്കാൻ തമിഴ്നാട്ടിലും പോയി.
അടുക്കളപ്പണിയിലും പുറംപണിയിലും അന്നമ്മ കേമിയായത് കൊണ്ട് അവൾ പണിയെടുക്കാൻ പോകുന്ന വീട്ടുക്കാർക്കൊക്കെ അവളെ നല്ല വിശ്വാസമായിരുന്നു.
പിന്നെ പിന്നെ ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിൽ അന്നമ്മ ആ വിശ്വാസം അവരിൽ നിന്നും പണമായും സാധനങ്ങളായും മുതലാക്കാൻ തുടങ്ങി.
കുറച്ച് കഴിഞ്ഞ് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട എന്നുകരുതി സാധനങ്ങൾ അന്നമ്മതന്നെ ചോദിക്കാതെ എടുക്കാൻ തുടങ്ങി.
തേങ്ങയും മാങ്ങയും ചക്കയുമൊക്കെ ആദ്യം എടുത്തെങ്കിൽ പിന്നീട്
💬 Comments
View all comments