Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും [Hypatia]
വിലകൂടിയ വസ്ത്രങ്ങളും മറ്റു വീട്ട് സാധനങ്ങളും പണവും പണ്ടവുമൊക്കെ എടുത്ത് തുടങ്ങി. അന്നമ്മ കട്ട സാധങ്ങളിൽ പണവും ഭക്ഷണവും അല്ലാത്തതോക്കെ അന്നമ്മ മറിച്ച് വിറ്റ് കാശാക്കി.
അന്നമ്മയുടെ ജീവിതം കണ്ട് ജീവിച്ച പത്രോസ് എത്ര പഠിച്ചാലും നന്നാവാൻ പോകുന്നില്ലെന്ന് അന്നാമ്മക്കറിയാമായിരുന്നു.
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ പത്രോസ്സിൽ ഒരു കള്ളനെ അന്നമ്മ കണ്ടിരുന്നു.
അത് കണ്ട അന്നമ്മ മകനെ വഴക്ക് പറയാനോ തിരുത്തി നേർവഴിക്ക് നടത്തിക്കാനോ തുനിഞ്ഞില്ല.
അവൻ കട്ട് കൊണ്ട് വരുന്ന പലസാധനങ്ങളും വിൽക്കാൻ പറ്റുന്നത് അന്നമ്മ വിറ്റ്, കാശ് അവൻ തന്നെ കൊടുത്തു. അവൻ മുതിർന്നപ്പോൾ അവൻ സ്വയം വിൽക്കാൻ തുടങ്ങി.
നാട്ടിലെ പാവപെട്ട പലസ്ത്രീകളും അന്നമ്മയുടെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചു.
കട്ട മുതലാണെന്ന് അറിയാമെങ്കിലും. അത് പോലോത്തെ നല്ല സാധനങ്ങൾ വാങ്ങിക്കാൻ അവർക്ക് ഒരിക്കലും കഴിയാത്തത് കൊണ്ട്, പകുതി വില കൊടുത്ത് അന്നമ്മയിൽ നിന്നും അവർ കരസ്ഥമാക്കി. ആ വരുമാനത്തിലൂടെ അന്നമ്മ വീട് പുതുക്കിപ്പണിത് ഓട് മേഞ്ഞു.
ബിടെക് പഠനം കഴിഞ്ഞ് വന്ന പത്രോസ് അവൻറെ മോഷണങ്ങളിൽ കോളേജിൽ നിന്നും പഠിച്ച ശാസ്ത്രീയ അറിവുകളും കൂടെ പ്രയോഗിക്കാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് കളവ് ചെയ്യപ്പെട്ടു എന്ന് തിരിച്ചറിയാൻ തന്നെ ദിവസങ്ങളെടുത്തു.
അത് കൊണ്ട് തന്നെ പത്രോസിനെതിരെ തെളിവുകൾ ഒന്നും ലഭിക്കാതെ കുഴങ്ങി. എങ്കിലും പത്രോസിന് കള്ളൻ എന്ന പേര് ചന്തപുരക്കാർ ചാർത്തികൊടുത്തിരുന്നു.
ഇതാണ് പത്രോസിൻറെ ഇത് വരെയുള്ള കഥ.
പത്രോസിന് കക്കാൻ പോവാൻ രാത്രിയോ പകലോ എന്നൊന്നുമില്ല. അവൻറെ കൈവാക്കിന് എന്ത് കിട്ടിയാലും അവൻ എടുക്കും.
പത്രോസ് രാത്രി പുറത്തു പോകുന്ന ദിവസം
💬 Comments
View all comments