0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 12 [Hypatia]

Author : Hypatia Read All Parts 56.9K

ചുറ്റിയിട്ട് കൊണ്ട് പറഞ്ഞു.

"ഇന്ന് പറമ്പിൽ കളിക്കുമ്പോൾ ആ ചേച്ചീനെ കണ്ടിരുന്നു, ഇത്താനെ അന്വേഷിച്ചു പറയാൻ പറഞ്ഞു.."

"അവൾ ഇങ്ങോട്ട് വരാറുണ്ടോ..? അവളുടെ കെട്ട്യോന്റെ വീട്ടിലാണല്ലോ എപ്പോഴും.." നുസൈബയുടെ വാക്കുകളിൽ അൽപ്പം അസൂയ കലർന്നിരുന്നു.

"ഇവിടെ ഉണ്ടിപ്പോ.. നാളെ രാവിലെ പോകും.. ചന്ദ്രേട്ടൻ അവിടെ ഇല്ലാത്തോണ്ട് നാളെ കൊണ്ട് വിടാൻ എന്നോട് വരാൻ പറഞ്ഞിരിക്കുന്നു.."

"നിന്നോടോ..?

"ആഹ്.. അവരുടെ വണ്ടി ഓടിക്കാൻ.."

"മ്മ്.."

അൽതാഫ് റൂമിൽ വന്ന് പോയതോടെ, നുസൈബയുടെ മനസ്സ് കുട്ടിക്കാലത്തിന്റെ ഓർമകളിലേക്ക് ചേക്കേറി. പല കൂട്ടുകാരികളിൽ ഒരാൾ മാത്രമായിരുന്നു സിന്ധു. അവളെക്കാൾ ആത്മമിത്രങ്ങളുണ്ടായിരുന്നു അന്നവൾക്ക്. സത്യത്തിൽ സിന്ധുവും നുസൈബയും ഒരേ ക്ലാസിലായിരുന്നില്ല. ഒരേ പ്രായക്കാരാണെങ്കിലും വിത്യസ്ത ഡിവിഷനിലായിരുന്നു. സ്‌കൂളിലേക്ക് പോകുമ്പോൾ ഒരുമിച്ച് കൂട്ടമായി പോകുമ്പോൾ രണ്ടുപേരും ഉണ്ടാകും എന്നതിനപ്പുറത്തേക്ക് മറ്റൊരു പരിചയവും ഉണ്ടായിരുന്നില്ല. എന്നിട്ടും തന്നെ അന്വേഷിച്ചതിൽ നുസൈബയ്ക്ക് വല്ലാതെ സന്തോഷം തോന്നി. ആത്മമിത്രങ്ങൾ എന്ന് കരുതിയിരുന്നവർ തന്നെ തിരിഞ്ഞു നോക്കുകപോലും ഉണ്ടായിരുന്നില്ലലോ. തന്നെ കുറിച്ച് വന്ന വാർത്തകൾ കേട്ട് ബ്ലോക്ക് ചെയ്ത് പോയവരാണ് മിക്കവരും.

ആ ഓർമ്മകൾ നുസൈബയിൽ ഒരു പരിവർത്തനത്തിന്റെ തുടക്കം കുറിച്ചിരുന്നു. അത് കൊണ്ടാണ്, രാവിലെ അൽത്താഫ് സിന്ധുവിന്റെ വീട്ടിലേക്ക് ഇറങ്ങിയപ്പോൾ 'ഡാ ഞാനുമുണ്ട്..' എന്നും പറഞ്ഞ് കൂടെ ഇറങ്ങിയത്. കുറെ കാലത്തിന് ശേഷം തന്റെ മകൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ അവളുടെ മാതാപിതാകകൾക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി. അത് കൊണ്ട് എന്താണ് ഏതാണ് എങ്ങോട്ടാണ് എന്നൊക്കെയുള്ള അനാവശ്യചോദ്യങ്ങൾ മനഃപൂർവം അവർ ഒഴിവാക്കി.

ഒരു മഞ്ഞ ചുരിദാറും തലയിലൊരു വെള്ള ഷാളും ചുറ്റി നുസൈബ മുന്നിലും അവൾക് പിറകിലായി

💬 Comments

View all comments