0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia]

Author : Hypatia Read All Parts 41.7K
അല്പനേരത്തെ നോട്ടത്തിന് ശേഷം അന്നമ്മ ചോദിച്ചു. "രമ..." അവൾ ഉടനെ മറുപടി പറഞ്ഞെങ്കിലും ആ ശബ്ദത്തിൽ നേരിയ ഇടർച്ചയുണ്ടായിരുന്നു. "ഞാൻ ഇറങ്ങട്ടെ അന്നാമ്മേ..." ആയിഷുമ്മ സ്റ്റൂളിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ആയിഷുമ്മ അന്നമ്മയുടെ അടുത്ത് ചെന്ന് അവരുടെ കൈ കവർന്നു പിടിച്ചു. "അന്നാമ്മേ... ഒരു പാവം പിടിച്ച കുടുമ്പാണ് കുമാരന്റെ... സേവ്യറിന്റെ തോട്ടത്തിൽ പണിയുണ്ടാന്നെ ഒള്ളു. മൂന്ന് കുട്ടികളെയും പോറ്റാൻ നന്നായി കഷ്ട്ടപെടുന്നുണ്ടാവാൻ... നീ അറിഞ്ഞ് തന്നെ അവരെ ഒന്ന് സഹായിക്ക്..." അതും പറഞ്ഞ് ആയിഷുമ്മ പുറത്തേക്കിറങ്ങി.പോകുന്ന പോക്കിൽ 'ഞാൻ പോകട്ടെ മോളെ' എന്നും പറഞ്ഞ് രമയുടെ തോളിൽ തട്ടി. ആയിഷുമ്മ പോയി. ആയിഷുമ്മയുടെ സംസാരം കേട്ടപ്പോഴാണ് രമക്ക് ഏകദേശകാര്യങ്ങൾ പിടികിട്ടിയത്. കഷ്ട്ടപെട്ടു ജീവിക്കുന്ന തന്നെ സഹായിക്കാൻ വേണ്ടിയാണ് തന്നെ ഇവിടെ കൊണ്ടുവന്നത്. ആ ചിന്തയവളിൽ ആശ്വാസം നൽകി. താൻ എന്തിനാണ് രമയെ കൂട്ടി കൊണ്ടൊരാൻ പറഞ്ഞതെന്ന് ആയിഷുമ്മക്ക് മനസിലായിട്ടില്ല - അന്നമ്മ ആലോചിച്ചു. ആയിഷുമ്മ വിചാരിച്ചിരുന്നത് താൻ അവൾക്ക് സഹായമായി വല്ല പണവും നൽകാൻ വേണ്ടിയാണെന്നാണ്. അങ്ങനെ പലർക്കും അന്നമ്മ സഹായങ്ങൾ മുമ്പും ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ട് ആയിഷുമ്മക്ക് സംശയമൊന്നും തോന്നിയില്ല. അന്നമ്മയും മകൻ പത്രോസും കളവ് ചെയ്തിട്ടുണ്ടെങ്കിലും അവർക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാവുമായിരുന്നു. അത് മനസ്സിലാക്കി കട്ടമുതലാണെങ്കിലും, അവർക്ക് കിട്ടുന്ന തുകയിൽ നിന്നും അവരെ കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരെ സഹായിക്കാറുണ്ട്. അതിനു കാരണം, അന്നമ്മയെ പീലിച്ചായൻ കല്യാണം കഴിക്കുന്നതിന് മുമ്പ് വളരെ കഷ്ടപ്പാടിലായിരുന്നു അവരുടെ കുടുമ്പത്തിന്റെ ജീവിതം. ആ ജീവിതത്തിലെ ദുരിതങ്ങൾ കണ്ടിട്ടാണ് പീലിച്ചായൻ അന്നമ്മയെ കല്യാണം കഴിച്ച് ചന്തപുരത്തേക്ക് കൊണ്ടുവന്നത്. കഷ്ടപ്പെടുന്നവരെ

💬 Comments

View all comments