0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia]

Author : Hypatia Read All Parts 41.7K
മുഖത്ത് നിന്ന് അന്നമ്മക്ക് ഒരു പുസ്തകത്തിൽ നിന്നെന്ന പോലെ വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ഈ സമയമത്രയും രമ ജാള്യതയോടെ അവരെ നോക്കി നിൽക്കുകയായിരുന്നു. അർഹതയില്ലാത്ത ഒരിടത്ത് ആകസ്മികമായി വന്നുപെട്ടവളേ പോലെ രമ നിന്ന് പരുങ്ങി. സിന്ധു രമയുടെ അടുത്ത് ചെന്ന് അവളുടെ മുഖത്ത് നോക്കി ചിരിച്ചു. രമയും ചിരിക്കാൻ ശ്രമിച്ചു. രമയെ കണ്ടതോടെ സിന്ധുവിൽ നിന്നും ഉറക്കത്തിന്റെ മുഷിച്ചിലൊക്കെ പോയിരുന്നു. അവൾ നന്ദിയോടെ രമയുടെ കൈകൾ തലോടി. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാതെ രമ കുഴങ്ങി. "താങ്ക്സ് രമേ... ഒരുപാട് നന്ദിയുണ്ട്..." സിന്ധു തന്റെ സന്തോഷവും നന്ദിയും മറച്ച് വെച്ചില്ല. "എ.... ന്തി.. എന്തിന്..." അവൾ സംശയത്തോടെ സിന്ധുവിന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. പക്ഷെ അത് കേട്ട് അന്നമ്മയും സിന്ധുവും ഒരുപോലെ ചിരിക്കുകയാണ് ചെയ്തത്. ആ ചിരി കണ്ട് രമയിൽ ആദ്യം സംശയം കലർന്ന ജാള്യതയും പിന്നെ ദേഷ്യവും വന്നു. അവളെ കളിയാക്കിയതാണോ എന്ന സംശയം അവളിൽ കോപത്തിന് വിത്ത് പാകി. "ആയോ.. കളിയാക്കിയതല്ല ട്ടോ.. രമ അറിയാതെ ആണേങ്കിലും ഞങ്ങൾക്ക് വേണ്ടപ്പെട്ട ഒരു സഹായം ചെയ്തിട്ടുണ്ട്...." രമയുടെ മുഖം മാറുന്നത് കണ്ട സിന്ധു പറഞ്ഞു. അത് കേട്ട് രമയിൽ കോപം വഴിമാറി ആകാംഷ ജനിച്ചു. താൻ എന്ത് സഹായമാണ് അവർക്ക് ചെയ്തതെന്ന് അവൾ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അവൾ മിഴിച്ചു നിന്നു. "വാ..." സിന്ധു രമയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു. പിറകിൽ അന്നമ്മയും ചെന്നു. സിന്ധു അവളെയും കൊണ്ട് പോയത് അവരുടെ കിടപ്പു മുറിയിലേക്കായിരുന്നു.
തുറന്നു കിടക്കുന്ന വാതിലൂടെ അവർ മുറിയിലേക്ക് കയറി. കട്ടിലിൽ കിടന്ന്

💬 Comments

View all comments