0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]

Author : Hypatia Read All Parts 83.1K
വെച്ചതാ...." ഹാജ്യാര് ദേഷ്യത്തോടെ പല്ല് ഞെരിച്ച് പറഞ്ഞു. അത് കേട്ട പത്രോസിന്റെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപെട്ടു. ഹാജ്യാർക്ക് തന്നെ സംശയം ഇല്ലല്ലോ എന്നതിലെ ആശ്വാസം അവനിൽ നിന്നും ഒരു നിശ്വാസമായി പുറത്തേക്ക് വന്നു. "എത്ര ഉണ്ടായിരുന്നു...?" ഒന്നും അറിയാത്തവനെ പോലെ പത്രോസ് ചോദിച്ചു. "രണ്ട്..." ഹാജ്യാര് വിഷമത്തോടെ പറഞ്ഞു. അൽപനേരം രണ്ടു പേരും പരസ്പ്പരം എന്ത് പറയണമെന്നറിയാതെ മുഖത്തോട് മുഖം നോക്കി നിന്നു. പത്രോസ് മുഖത്ത് കുറച്ച് ദുഃഖ ഭാവം വിതറി. കുറച്ച് കഴിഞ്ഞ് ഹാജ്യാര് പത്രോസിന്റെ തോളിൽ തട്ടി 'വാ.. നീ വെസമിക്കണ്ട ...' എന്നും പറഞ്ഞ് പുറത്തേക്ക് പോയി. കൂടെ പത്രോസും ചെന്നു. ഹാജിയാര് കസേരയിൽ ഇരുന്നപ്പോൾ തന്നെ കൂടി നിന്നവരുടെ ഇടയിൽ നിന്നും മുറു മുറുപ്പുകൾ തുടങ്ങി. അത് കേട്ട് പത്രോസ് തല താഴ്ത്തി നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു. അത് കണ്ട ഹാജ്യാര് മറ്റുള്ളവരോട് ശബ്ദമെടുത്തു. "നിങ്ങൾ ഓനെ കള്ളനാകണ്ട... ഞമ്മക്കറിയ ഒനല്ല അത് ചെയ്തത്... ഓനെ ഞമ്മൾ കഴിക്കാൻ വിട്ടതിന് ശേഷാണ് കളവ് പോയത്... അതോണ്ട് ഇങ്ങളിലെ ഒരു ഹിമാറാണ് അത് ചെയ്തത് ... വേഗം പറഞ്ഞോളി... ഇല്ലേൽ.. ഞാൻ പോലീസിനെ വിളിക്കും.."
ഹാജ്യാരുടെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി, അത് കേട്ട പത്രോസ് തലയുയർത്തി മറ്റുള്ളവരെ നോക്കി. എല്ലാവരുടെ മുഖത്തും തന്നോടുള്ള പുച്ഛം അവൻ കണ്ടു."അവനെയാ ഞങ്ങൾക്ക് സംശയം... അവൻ കള്ളനാ.. അത് ഞങ്ങൾക്ക് എല്ലാവര്ക്കും അറിയാം.. ഹാജ്യാർക്കും അറിയാലോ... എന്നിട്ടും മുതലാളി എന്തിനാ ഇന്നലെ വന്ന അവനെ ന്യായികരിക്കുന്നേ..." കൂട്ടത്തിൽ ചുമട്ടു തൊഴിലാളികൾ ഒരുവൻ ശബ്ദമുയർത്തി

💬 Comments

View all comments