0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]

Author : Hypatia Read All Parts 83.1K
ചോദിച്ചു. "ജ്ജ് ന്നെ ന്യായം പഠിപ്പിക്കണ്ട ഹമുക്കേ..." അവന്റെ ആ സംസാരം ഇഷ്ട്ടപെടാതെ ഹാജിയാരും ശബ്ദമുയർത്തി. അയാളുടെ മുഖം ചുവന്നിരുന്നു. ഇത് വരെ ആരും കാണാത്ത ഭാവം. പൊതുവെ സൗമ്യനായ ഹാജിയാരുടെ പുതിയ മുഖം കണ്ട് എല്ലാവരും ഞെട്ടി. പത്രോസ് കള്ളനാണെന്ന് എല്ലാവരും പറഞ്ഞ് അയാളും കേട്ടിട്ടുണ്ട്. എന്നിട്ടും തന്റെ കടയിൽ ജോലി കൊടുത്തത്, അങ്ങനെ ഒരു ദുസ്വാഭാവം അവനുണ്ടെങ്കിൽ ഒരു ജോലി കിട്ടി ശമ്പളം ഒക്കെ ആവുമ്പോൾ മാറും എന്ന നല്ല ഒരു ചിന്തയിലായിരുന്നു. തന്റെ കളിക്കൂട്ടുകാരൻ പീലിയുടെ മോനല്ലേ എന്ന സ്നേഹവും അതിനുപിന്നിലുണ്ടായിരുന്നു. പത്രോസിനെ ആദ്യമായി അടുത്ത് കണ്ട് സംസാരിച്ചപ്പോൾ തന്നെ ഹാജ്യാർക്ക് അവനെ വിശ്വാസമായി. കുറച്ച് കാലം കടയിൽ നിർത്തിയപ്പോൾ അവൻ അധ്വാനിയും വിശ്വസ്തനുമാണെന്ന് അയാൾ വിശ്വസിച്ചു. അതിലുപരി അവനെ അയാൾക്ക് ഇഷ്ട്ടമായിരുന്നു. ആ വിശ്വാസത്തെയും അവനോടുള്ള സ്നേഹത്തെയും മറ്റൊരാൾ ചോദ്യം ചെയ്തത് അയാൾക്ക് ഇഷ്ടമായില്ല. പിന്നീട് ആ സദസിൽ വാക്വാദങ്ങളും മുറു മുറുപ്പുകളും അലറുന്ന ശബ്ദങ്ങളും നിറഞ്ഞു. ഇതൊക്കെ കേട്ട് ഒരു പ്രതിയെ പോലെ പത്രോസ് തലതാഴ്ത്തി ഒരു മൂലയിലിരുന്നു. പത്രോസിന് വേണ്ടി വാദിക്കാൻ ഹാജ്യാര് മാത്രമേ ഉണ്ടായിരുന്നുള്ളു. അവനെതിരെ ഇരുപതോളം നാവുകൾ ശബ്ദിച്ചു. ആ ശബ്ദങ്ങൾ അത്രയും അവന്റെ നെഞ്ചിലേക്ക് അസ്ത്രം കണക്കെ തറച്ച് കയറി. "അവനെ ഇവിടെന്ന് പിരിച്ച് വിടണം അല്ലാതെ ഞങ്ങൾ ഇനി ജോലിക്ക് കയറില്ല..." ഇരുപത് പേര് ഒരേ സ്വരത്തിൽ പറഞ്ഞത് ഹാജ്യാരെ വല്ലാതെ കുഴക്കി. അയാൾ ദയനീയമായി പത്രോസിനെ നോക്കി. പത്രോസിന്റെ മുഖത്തെ നിസ്സംഗത ഹാജ്യാരെ കൂടുതൽ വിഷമത്തിലാഴ്ത്തി. അയാൾ അവന്റെ അടുത്ത് ചെന്ന്

💬 Comments

View all comments