Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]
തോളിൽ തട്ടി.
"നീ വെസമികണ്ട... നിനക്കു ഇവിടെ അല്ലെങ്കിൽ വേറെ എവിടെങ്കിലും ഞാൻ പണി സെരിയാക്കും... ഇപ്പൊ നീ വീട്ടിൽ പൊക്കോ.." ഹാജ്യാര് മനസ്സ് നൊന്ത് പറഞ്ഞു. അത് കേട്ട് മറ്റുള്ളവരുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ആ മുഖങ്ങളിലേക്ക് നോക്കാതെ പത്രോസ് തല താഴ്ത്തി കടയിൽ നിന്നും ഇറങ്ങി തന്റെ ബൈക്കും എടുത്ത് വീട്ടിലേക്ക് തിരിച്ചു.
മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായത് പോലെ പത്രോസിന് തോന്നി. താൻ ആണ് മോഷ്ടിച്ചതെന്ന് തെളിയിക്ക പെട്ടിട്ടില്ലെങ്കിലും തന്നെ ഒരു കുറ്റവാളിയെ പോലെയാണ് അവര് പെരുമാറിയത് എന്നാലോചിച്ചപ്പോൾ അവൻ സ്വയം പുച്ഛം തോന്നി. തന്റെ ഉള്ളിൽ നിന്ന് ഒരിക്കലും എടുത്ത് കളയാൻ കഴിയാത്ത ആ സ്വഭാവത്തെ അവൻ ശപിച്ചു. എല്ലാം നിർത്തി നല്ല ഒരു കുടുമ്പ ജീവീതം സ്വപ്നം കണ്ട തനിക്ക് ആ ഒരു നിമിഷം തോന്നിയ പൈശാചിക ചിന്തയുടെ പരിണത ഫലം ആലോചിച്ചപ്പോൾ കുറ്റബോധം കൊണ്ട് മനസ്സ് നീറി. താൻ മോഷ്ടിച്ചിട്ടില്ലെങ്കിലും കളവ് നടന്നാൽ തന്നെ ജനങ്ങൾ സംശയിക്കും എന്ന് അവൻ അതോടെ പൂർണ്ണ ബോദ്യമായി.
ജോലി നഷ്ട്ടപെട്ടവനായി അമ്മയുടെ മുന്നിലേക്ക് ചെല്ലാൻ അവൻ തോന്നിയില്ല. അവന്റെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു. പത്രോസ് വണ്ടി നേരെ പള്ളിയിലേക്ക് വിട്ടു. ഒന്ന് കുമ്പസാരിക്കണം. കർത്താവിന് മുന്നിൽ മുട്ട് കുത്തണം. ദൈവത്തെ കുറിച്ചോർത്തപ്പോൾ അവന്റെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപെട്ടു.
അവൻ കുന്ന് കയറി. ദൂരെ സൂര്യൻ ചുമന്ന് തുടങ്ങിയിരിക്കുന്നു. മുകളിലേക്ക് കയറുതോറും തണുപ്പ് കൂടി. പള്ളിയുടെ ഗെയ്റ്റിന് മുന്നിൽ അവൻ വണ്ടി നിർത്തി. വണ്ടിയിലിരുന്നു തന്നെ അവൻ ആ പള്ളിയിലേക്ക് നോക്കി.
💬 Comments
View all comments